Webdunia - Bharat's app for daily news and videos

Install App

മികച്ച ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യു ഡി എഫ് ജയിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്, കാറ്റ് ഇടത് പക്ഷത്തിനെന്ന് പി വി അന്‍വർ

തെരഞ്ഞെടുപ്പിന് വിധിയെഴുതാൻ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സമയത്ത് ജയം യു ഡി എഫിനെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. 82ൽ കുറയാത്ത സീറ്റുകൾ യു ഡി എഫിന് ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിൽ 2011 ൽ തനിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തേക

Webdunia
തിങ്കള്‍, 16 മെയ് 2016 (16:37 IST)
തെരഞ്ഞെടുപ്പിന് വിധിയെഴുതാൻ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സമയത്ത് ജയം യു ഡി എഫിനെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. 82ൽ കുറയാത്ത സീറ്റുകൾ യു ഡി എഫിന് ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിൽ 2011 ൽ തനിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
വീട്ടിക്കുത്ത് എല്‍പി സ്കൂളിലായിരുന്നു മന്ത്രിക്ക് വോട്ട്. രാവിലെ എട്ടിനു വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂർൽ മാത്രമല്ല, ജയം സംസ്ഥാനത്ത് മൊത്തത്തിലും തങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെതിരെ നടത്തിയ കള്ളപ്രചരണങ്ങള്‍ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും മന്ത്രി വ്യക്തമാക്കി.
 
നിലമ്പൂര്‍ 15,000 കുറയാത്ത വോട്ടുകള്‍ക്ക് താന്‍ വിജയിക്കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വോട്ട് രെഖപ്പെടുത്തിയതിന് ശേഷം പറഞ്ഞിരുന്നു. അതേസമയം,  നിലമ്പൂരില്‍ കാറ്റ് ഇടതുപക്ഷത്തിനു അനുകൂലമാണെന്നും ഇക്കുറി വിജയം ഇടതുപക്ഷത്തിനായിരിക്കുമെന്നും എൽ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വറും മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments