Webdunia - Bharat's app for daily news and videos

Install App

പോരാട്ടത്തിനൊടുവില്‍ സൂര്യ വോട്ട് ചെയ്‌തു, ആണായിട്ടല്ല പെണ്ണായിട്ട്

സൂര്യ ഭര്‍ത്താവ് അഭിലാഷിനൊപ്പമായിരുന്നു പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്തത്

Webdunia
തിങ്കള്‍, 16 മെയ് 2016 (14:31 IST)
സംസ്ഥാനത്ത് മൂന്നാം ലിംഗക്കാരില്‍ പെട്ടവര്‍ തങ്ങളുടെ വോട്ട് ആദ്യമായി രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സൂര്യയും തൃശൂരില്‍ സുജിയുമാണ് മൂന്നാം ലിംഗത്തില്‍ പെട്ടവര്‍ എന്ന നിലയ്ക്ക് വോട്ട് ചെയ്തത്.  

ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തയായ സൂര്യ ഭര്‍ത്താവ് അഭിലാഷിനൊപ്പമായിരുന്നു പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്തത്. മൂന്നാം ലിംഗക്കാരായ തങ്ങളെ സമൂഹം അംഗീകരിച്ചതിലുള്ള തെളിവാണ് ഇന്ന് താന്‍ രേഖപ്പെടുത്തിയ വോട്ടെന്നും ഇതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പേര്‍ക്ക് വോട്ടവകാശം, ഐഡികാര്‍ഡ് എന്നിവ ലഭിക്കാന്‍ തങ്ങള്‍ മാതൃകകള്‍ ആകട്ടെ എന്നും സൂര്യ പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് പാറ്റൂര്‍ മഠത്തുവിളാകത്ത് വീട്ടില്‍ വിനോദ് ലിംഗമാറ്റം നടത്തി സൂര്യയായത്. പിന്നീട് നിരവധി നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ പെണ്ണായി തന്നെ ആധാര്‍ കാര്‍ഡ് എടുത്തു. ബാങ്ക് അക്കൗണ്ടുമായി. ഒടുവിലാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത്.

ഭര്‍ത്താവ് അഭിലാഷിനൊപ്പം കഴക്കൂട്ടത്താണ് ഇപ്പോള്‍ സൂര്യയുടെ താമസിക്കുന്നത്. ഇവര്‍ക്കൊപ്പം ഭിന്നലിംഗക്കാരായ ആറുപേരും താമസിക്കുന്നുണ്ട്. ഇവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ശ്രമത്തിലാണ്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments