കെ കെ ശൈലജ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകും ?

ഗേളി ഇമ്മാനുവല്‍
വെള്ളി, 19 ഫെബ്രുവരി 2021 (22:37 IST)
ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമെന്ന് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ആരോഗ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിനായിരിക്കും തിരുവനന്തപുരം സാക്‍ഷ്യം വഹിക്കുക. തിരുവനന്തപുരത്ത് ഇത്തവണയും വി കെ ശിവകുമാര്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
 
കെ കെ ശൈലജയെ മത്‌സരിപ്പിച്ച് തിരുവനന്തപുരം പിടിച്ചെടുക്കാനാണ് സി പി എം കണക്കുകൂട്ടുന്നത്. ശൈലജ സ്ഥാനാര്‍ഥിയാകണമെന്നാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും അഭിപ്രായമെന്നാണ് സൂചന. ടി എന്‍ സീമയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അനുകൂലാഭിപ്രായമില്ല.
 
എല്‍ ജെ ഡിക്ക് കൂത്തുപറമ്പ് നല്‍കുന്നതോടെ മണ്ഡലം മാറേണ്ട സാഹചര്യമുണ്ടാകുന്ന കെ കെ ശൈലജയെ തലസ്ഥാനത്തുതന്നെ കൊണ്ടുവരാനാണ് സി പി എം ശ്രമം. ഇ പി ജയരാജന്‍ തന്നെ മട്ടന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകും എന്നതിനാല്‍ മട്ടന്നൂരില്‍ ശൈലജ മത്‌സരിക്കാനാവില്ല. ഈ സാഹചര്യങ്ങളെല്ലാമാണ് കെ കെ ശൈലജയെ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിക്കുന്നതിന് പിന്നില്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments