Webdunia - Bharat's app for daily news and videos

Install App

5 മന്ത്രിമാര്‍ക്ക് സീറ്റില്ല, എം എല്‍ എമാരായ രാജു ഏബ്രഹാമിനും എ പ്രദീപ് കുമാറിനും സീറ്റില്ല

സുബിന്‍ ജോഷി
വ്യാഴം, 4 മാര്‍ച്ച് 2021 (17:59 IST)
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ തീരുമാനങ്ങളുമായി സി പി എം. അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് തീരുഇമാനിച്ചു. മാത്രമല്ല, എ പ്രദീപ് കുമാര്‍, രാജു ഏബ്രഹാം തുടങ്ങിയ എം എല്‍ എമാര്‍ക്കും ഇത്തവണ മത്സരിക്കാനാവില്ല.
 
ഇ പി ജയരാജന്‍, എ കെ ബാലന്‍, ജി സുധാകരന്‍, ടി എം തോമസ് ഐസക്ക്, സി രവീന്ദ്രനാഥ് എന്നീ മന്ത്രിമാര്‍ മത്സരിക്കേണ്ട എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് ടേം എന്ന വ്യവസ്ഥ ഇത്തവണ കര്‍ശനമായി നടപ്പാക്കാനാണ് സെക്രട്ടേറിയറ്റിന്‍റെ തീരുമാനം.
 
ഇതനുസരിച്ച് റാന്നി എം എല്‍ എ രാജു ഏബ്രഹാം, കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാര്‍ എന്നിവര്‍ക്കും മത്‌സരിക്കാനാവില്ല. 
 
ഇ പി ജയരാജന്‍റെ മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്‌സരിക്കും. മറ്റ് മന്ത്രിമാരുടെ മണ്ഡലങ്ങളിലേക്ക് പുതുമുഖങ്ങള്‍ എത്തുമെന്നാണ് സൂചന.
 
ഇ പി ജയരാജന്‍ സി പി എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അറിയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments