Webdunia - Bharat's app for daily news and videos

Install App

പി ജയരാജനെ ഒതുക്കുന്നോ? കണ്ണൂരില്‍ പ്രതിഷേധവും രാജിയും

ജോര്‍ജി സാം
ശനി, 6 മാര്‍ച്ച് 2021 (14:30 IST)
പി ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ സീറ്റുനല്‍കാത്തതില്‍ സി പി എമ്മിനുള്ളില്‍ പ്രതിഷേധം പുകയുന്നു. പി ജയരാജനെ ഒതുക്കാനാണ് ഇത്തരത്തിലുള്ള നടപടികളെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ ആരോപിക്കുന്നത്.
 
പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ സ്‌പോര്‍‌ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്‍റ് എന്‍ ധീരജ് കുമാര്‍ സ്ഥാനം രാജിവച്ചു. എന്നാല്‍ താന്‍ സി പി എമ്മില്‍ തന്നെ തുടരുമെന്നും ധീരജ് കുമാര്‍ വ്യക്‍തമാക്കി.
 
ചിലര്‍ക്ക് മാത്രം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇളവ് അനുവദിക്കുകയും ചിലര്‍ക്ക് അത് അനുവദിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയാണ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് വിമര്‍ശനം. പാര്‍ലമെന്‍റ് തെരഞ്ഞെടിപ്പില്‍ മത്സരിച്ച എം ബി രാജേഷ്, പി രാജീവ്,  വി എന്‍ വാസവന്‍ തുടങ്ങിയവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ ജയരാജന് അത് കിട്ടിയില്ല. അതുമാത്രമല്ല, രണ്ടുതവണ തുടര്‍ച്ചയായി അദ്ദേഹം എം എല്‍ എ ആയിട്ടുമില്ല. 
 
കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരിക്കെയാണ് പി ജയരാജന്‍ പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് എം വി ജയരാജന്‍ വന്നു. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പി ജയരാജന്‍ സെക്രട്ടറി സ്ഥാനത്ത് തിരികെയെത്തിയില്ല. തെരഞ്ഞെടുപ്പില്‍ തോറ്റ വി എന്‍ വാസവന്‍ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments