Webdunia - Bharat's app for daily news and videos

Install App

മണിയാശാനും എസി മൊയ്‌തീനും അഭിവാദ്യങ്ങള്‍; ചില മാധ്യമങ്ങള്‍ തനിക്കും പാര്‍ട്ടിക്കുമെതിരെ ദുഷ്‌പ്രചരണങ്ങള്‍ പടച്ചുവിടുന്നെന്നും ഇ പി ജയരാജന്‍

മണിക്കും എ സി മൊയ്‌തീനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഇ പി ജയരാജന്‍

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (08:42 IST)
മന്ത്രിസഭയില്‍ നിന്ന് താന്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ മന്ത്രി വരേണ്ടത് അനിവാര്യതയാണെന്ന് മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇ പി ജയരാജന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
 
താന്‍ കൂടി അംഗമായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. എന്നാല്‍, ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് ചില മാധ്യമങ്ങള്‍ തനിക്കും പാര്‍ട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്‌പ്രചരണങ്ങളും പടച്ചു വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
മന്ത്രിസഭയിലേക്ക് പുതുതായി എത്തിയ എം എം മണിക്കും വ്യവസായവകുപ്പിന്റെ ചുമതലയിലേക്ക് എത്തിയ മന്ത്രി എ സി മൊയ്‌തീനും ജയരാജന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.
 
ഇ പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്;
 
‘എല്‍.ഡി.എഫ് മന്ത്രിസഭയില്‍ നിന്നും ഞാന്‍ രാജി വെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ തീരുമാനിച്ചു കൊണ്ട് സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുകയുണ്ടായി. ഞാനും കൂടി അംഗമായ പാര്ട്ടി‍ സംസ്ഥാന സെക്രട്ടറിയറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഒക്ടോബര്‍ 14 ന് ഞാന്‍ രാജി വെച്ചപ്പോള്‍ മുതല്‍ ഒഴിഞ്ഞുകിടക്കുന്ന വ്യവസായ വകുപ്പിന്റെ ചുമതല മറ്റൊരാള്‍ക്ക് നല്കേ‍ണ്ടത് ഭരണപരമായ അനിവാര്യതയായിരുന്നു. ഈ യാഥാര്ത്ഥ്യ‍ങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ചില മാധ്യമങ്ങള്‍ എനിക്കും പാര്ട്ടി‍ക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണ്. സി.പി.ഐ (എം) നേതൃത്വത്തിനിടയില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എല്‍.ഡി.എഫ് ഗവണ്മെ‍ന്റിന്റെ തിളക്കമാര്ന്ന‍ പ്രവര്ത്ത‍നങ്ങളെ തമസ്കരിക്കുവാനും ലക്ഷ്യം വച്ചു കൊണ്ടാണ് ഇപ്പോള്‍ പ്രചരണങ്ങള്‍ നടത്തുന്നത്.
സഖാവ് പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് കടന്നു വരുന്ന സഖാവ് മണിയാശാനും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്ന സഖാവ് എ.സി. മൊയ്തീനും എന്റെ അഭിവാദ്യങ്ങള്‍.’

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments