Webdunia - Bharat's app for daily news and videos

Install App

കളി മാറുമെന്നറിയാം; പത്തിമടക്കി ഇ പി ജയരാജൻ

പത്തിമടക്കി ഇ പി ജയരാജൻ

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (11:09 IST)
സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ മുൻമന്ത്രി ഇ പി ജയരാജൻ എത്തി. യോഹത്തിൽ പങ്കെടുക്കുന്നതിനായി ഇ പി ജയരാജൻ എ കെ ജി സെന്ററിൽ എത്തിയിരിക്കുകയാണ്. തനിക്കെതിരെയുള്ള വിജിലൻസ് ത്വരിതാന്വേഷണം പൂർത്തിയാക്കുന്നതിനു മുമ്പേ പിണറായി മന്ത്രിസഭയിലേക്ക് മറ്റൊരു മന്ത്രിയെ ചുമതലപ്പെടുത്തിയ സംഭവത്തിൽ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ഇ പി ജയരാജൻ.
 
പുതിയ മന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഈ മാസം 20ന് ചേർന്ന യോഗത്തിൽ നിന്നും ഇ പി ഇറങ്ങിപ്പോയതും മന്ത്രി എം എം മണിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്താതിരുന്നതും യോഗത്തിൽ ചർച്ച ചെയ്തേക്കാം. സെക്രട്ടേറിയറ്റ് യോഗത്തിൽനിന്നു ക്ഷുഭിതനായി ഇറങ്ങിപ്പോയ ഇ പി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യർഥിച്ചിട്ടും സംസ്ഥാന സമിതിയില്‍ പങ്കെടുത്തില്ല. സത്യപ്രതിജ്ഞ ചടങ്ങിൽ ഇ പി എത്താതിരുന്നത് അച്ചടക്ക ലംഘനമാണെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നുണ്ട്.
 
ജയരാജൻ തുടർച്ചയായി അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതോടെ ഇന്ന് നടക്കുന്ന പാർട്ടി സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ ഇപി ജയരാജനോട് സംസ്ഥാന നേതൃത്വം കര്‍ശന നിർദേശം നൽകുകയായിരുന്നു. ഇപിയുടെ തുടര്‍ച്ചയായുള്ള അച്ചടക്ക ലംഘനങ്ങൾ ജനുവരിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി ചർച്ചചെയ്യും.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments