Webdunia - Bharat's app for daily news and videos

Install App

ജയരാജന്റെ ഗതി ‘അധോഗതി’; ബന്ധുനിയമനത്തില്‍ കണ്ണൂരില്‍ ഇപിക്ക് കാലിടറുന്നു

ജയരാജനെ സംരക്ഷിക്കാന്‍ ആരുമില്ല; ബന്ധുനിയമനത്തില്‍ അവശനായി ഇപി

Webdunia
ശനി, 8 ഒക്‌ടോബര്‍ 2016 (16:52 IST)
പികെ ശ്രീമതി എംപിയുടെ മകനും വ്യവസായ മന്ത്രി ഇപി ജയരാജന്റെ ബന്ധുവുമായ പികെ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്ഐഇ) എംഡി ആയി നിയമിക്കാന്‍ ഇടപെടല്‍ നടത്തിയ ജയരാജനെതിരേ സിപിഎമ്മിലെ ഒരു വിഭാഗം. ജയരാജന്റെ നടപടി പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപോലെ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയെന്നാണ് പിണറായി വിജയന്‍ പക്ഷക്കാരടക്കമുള്ളവര്‍ പറയുന്നത്.

സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലാണ് ജയരാജനെതിരെ പ്രധാനമായും തിരിഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് സംസ്ഥാനം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയ പൊതുമാര്‍ നിര്‍ദേശത്തില്‍ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കള്‍ ഭരണത്തില്‍ ഇടപെടരുതെന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും തലപ്പത്ത് ബന്ധുനിയമനങ്ങള്‍ പാടില്ലെന്നും നിര്‍ദേം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ ജയരാജന്‍ ലംഘിച്ചുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ജയരാജന് കണ്ണൂരില്‍ ഏഴോളം പരിപാടികളില്‍ പങ്കെടുക്കേണ്ടിയിരുന്നു. ഈ ചടങ്ങുകളില്‍ നിന്ന് സാധാരണ പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കുകയും ചെയ്‌തിരുന്നു.

നിയമനങ്ങള്‍ നേടിയവര്‍ക്ക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരല്ലെന്നും ഇവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കുന്നതിലൂടെ സാധാരണ പ്രവര്‍ത്തകരെ അപമാനിക്കുന്ന നടപടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും കണ്ണൂരിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, ജയരാജന്റെ ഫേസ്‌ബുക്ക് പേജില്‍ വിമര്‍ശനങ്ങളുടെയും പരിഹാസത്തിന്റെയും ആഘോഷമാണ്.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments