കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കെ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീ പിടിച്ചു; ബസ് കത്തി നശിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 ജൂലൈ 2024 (11:46 IST)
കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കെ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീ പിടിച്ചു. തേവര കുണ്ടന്നൂര്‍ ജംഷനിലെ എസ്എച്ച് സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസിനാണ് തീപിടിച്ചത്. ബസിന്റെ മുന്‍ഭാഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. സൂചന ലഭിച്ച ഉടന്‍ ബസ് നിര്‍ത്തി കുട്ടികളെ പുറത്തിറക്കി മാറ്റി നിര്‍ത്തുകയായിരുന്നു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. ബസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആര്‍ടിഓ അറിയിച്ചു. 
 
സ്‌കൂളിലേക്ക് കുട്ടികളെ എടുക്കാന്‍ പോകവെയായിരുന്നു സംഭവം. തീ പടരുന്നതിനെ തുടര്‍ന്ന് ബസുനിര്‍ത്തുകയും സമീപത്തുടെ വന്ന കുടിവെള്ള ടാങ്കറില്‍ നിന്ന് വെള്ളം ഒഴിക്കുകയും ചെയ്തു. എങ്കിലും തീ നിയന്ത്രണ വിധേയമായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments