Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞതോടെ മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കുന്നു: സംസ്ഥാനത്ത് വന്‍ ലഹരി വേട്ട

ശ്രീനു എസ്
ബുധന്‍, 28 ഏപ്രില്‍ 2021 (20:21 IST)
സ്റ്റേറ്റ് എന്‍ഫോഴ്സമെന്റ് സ്‌ക്വാഡ് എറണാകുളം ജില്ലയില്‍ കണ്ടെയ്‌നര്‍ റോഡില്‍ ആനവാതില്‍ എന്ന സ്ഥലത്തു നിന്നും പിക്അപ് വാനില്‍ കടത്തിയ 150kg കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞതോടെ മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കുന്നു എന്നുള്ള രഹസ്യ വിവരങ്ങളെ തുടര്‍ന്ന് മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ വലയിലായത്.
 
ഹൈദ്രബാദില്‍ നിന്നും മാങ്ങ കൊണ്ടുവരുന്നതിന്റെ മറവില്‍ ആണ് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്.മാങ്ങ നിറച്ച ക്രേറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ആണ് കഞ്ചാവ് കടത്തിയത്.പാലക്കാട് കല്‍മണ്ഡപം സ്വദേശിയായ നന്ദകുമാര്‍(27),വാളയാര്‍ സ്വദേശിയായ കുഞ്ഞുമോന്‍ (36)എന്നിവരെ ആണ് പിടികൂടിയത് .പ്രതികള്‍ വധശ്രമം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്. കുഞ്ഞുമോന്‍ കഞ്ചിക്കോട് നിന്നും എക്സൈസ് പിടികൂടിയ കഞ്ചാവ് കേസില്‍ അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങി കഞ്ചാവ് കടത്തില്‍ സജീവമായി വരുകയായിരുന്നു.ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോന്‍.എറണാകുളം മുളവുകാട് സ്വദേശിയായ ബോട്ട് ആന്റണി എന്നറിയപ്പെടുന്ന ആന്റണിക്ക് വേണ്ടിയാണു ടി കഞ്ചാവ് കടത്തികൊണ്ടു വന്നത് എന്ന് പ്രതികള്‍ വെളിപെടുത്തിയിട്ടുള്ളതാണ്.
    
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്.പാര്‍ട്ടിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.അനികുമാറിനെ കൂടാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍,എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ റ്റി.ആര്‍.മുകേഷ് കുമാര്‍,കെ.വി.വിനോദ്, എസ്.മധുസൂദനന്‍ നായര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.സുബിന്‍, എം .വിശാഖ് , ഷംനാദ്.എസ് , ആര്‍.രാജേഷ്, മുഹമ്മദ് അലി എന്നിവരും ഉണ്ടായിരുന്നു.കസ്റ്റംസ് പ്രിവന്റീവ് ഹെഡ് ക്വാര്‍ട്ടേഴ്സ് സൂപ്രണ്ട് ശ്രീ വിവേക്. വി. എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സുരേഷ് കുമാര്‍ എന്നിവര്‍ കേസ് നടപടികളുടെ ഭാഗമായി സംഭവസ്ഥലത്തു എത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments