ആദ്യവിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം കഴിച്ചയാള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ശനി, 14 നവം‌ബര്‍ 2020 (11:40 IST)
ഏറ്റുമാനൂര്‍: ആദ്യ വിവാഹം മറച്ചു വച്ച് രണ്ടാമതും വിവാഹം കഴിച്ചയാളെ പോലീസ് അറസ്‌റ് ചെയ്തു. കാസര്‍കോട് സ്വദേശി വിനോദ് വിജയന്‍ (38) ആണ് ഒന്നാം ഭാര്യയുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയിലായത്.
 
വിനോദ് ഓണ്‍ലൈന്‍ വിവാഹ വെബ്‌സൈറ് വഴി ഒണംതുരുത്തിലുള്ള യുവതിയുമായി വിവാഹം ഉറപ്പിച്ച ശേഷം മൂന്നു മാസം മുമ്പ് കുറുമുള്ളൂര്‍ ക്ഷേത്രത്തില്‍  വച്ച് വിവാഹം നടന്നു. ഇവരുടെ വീട്ടില്‍ വിനോദും താമസം ആരംഭിച്ചു. ഇതിനിടെ വിവാഹ ഫോട്ടോ പലര്‍ക്കും അയച്ചുകൊടുത്തു. എന്നാല്‍ ഇതില്‍ ചിലത് ചെങ്ങന്നൂരുള്ള ആദ്യ ഭാര്യയ്ക്കും ലഭിച്ചു. ഈ വിവരം മനസിലാക്കിയ വിനോദ് രണ്ടാമത്തെ ഭാര്യയുമായി കാസര്‍കോട്ടേക്ക് മുങ്ങി.
 
തൊട്ടു പിന്നാലെ ആദ്യ ഭാര്യ രണ്ടാമത്തെ ഭാര്യയുടെ വീട്ടുകാരെ സമീപിച്ചു. വിനോദിന്റെ ആദ്യ വിവാഹത്തെ കുറിച്ച് അറിഞ്ഞതിനെ  തുടര്‍ന്ന്  രണ്ടാമത്തെ ഭാര്യയുടെ വീട്ടുകാര്‍ ഏറ്റുമാനൂര്‍ പോലീസില്‍ യുവതിയെ കാണാനില്ലെന്ന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് കാസര്‍കോട്ടെത്തി വിനോദിനെയും രണ്ടാമത്തെ ഭാര്യയേയും കസ്റ്റഡിയിലെടുത്തു.
 
എന്നാല്‍ വിനോദ് തന്നെ മര്‍ദ്ദിച്ചു നഗ്‌നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി വിവാഹത്തിന് വീട്ടില്‍ നിന്ന് ലഭിച്ച ഒന്നര ലക്ഷത്തോളം രൂപയും സ്വര്‍ണ്ണവും തട്ടിയെടുത്ത് എന്നും യുവതി പോലീസില്‍ പരാതി പറഞ്ഞു.  വിനോദിനെതിരെ അതിക്രമം, പീഡനം തുടങ്ങിയ വകുപ്പുകള്‍ വച്ച് കേസ് രജിസ്റ്റര്‍ചെയ്ത അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കള ബജറ്റ് താളം തെറ്റും; ഗാർഹിക എൽപിജി സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 115 രൂപയുടെ വർദ്ധനവ്

ഇറാന്റെ ആക്രമണവും വ്യോമപ്രതിരോധവുമെല്ലാം മെച്ചപ്പെട്ടു, റഷ്യയുടെ പരോക്ഷ പിന്തുണയെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാനിലെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്റെ സുരക്ഷാ സംവിധാനം താറുമാറാക്കി

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

അടുത്ത ലേഖനം
Show comments