Webdunia - Bharat's app for daily news and videos

Install App

സ്വതന്ത്രപ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കാന്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്; മാധ്യമങ്ങള്‍ക്ക് നേരെയുള്ള നിയന്ത്രണങ്ങള്‍ സമൂഹത്തിന് ഗുണകരമല്ലെന്നും പ്രധാനമന്ത്രി

സ്വതന്ത്രപ്രവര്‍ത്തനം സാധ്യമാക്കാന്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്

Webdunia
ബുധന്‍, 16 നവം‌ബര്‍ 2016 (17:59 IST)
സ്വതന്ത്രപ്രവര്‍ത്തനം സാധ്യമാക്കാന്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദേശീയമാധ്യമദിനത്തോട് അനുബന്ധിച്ച് വിജ്ഞാന്‍ ഭവനില്‍ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് നേരെയുള്ള ബാഹ്യ നിയന്ത്രണങ്ങള്‍ സമൂഹത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
 
പ്രസ് കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരാവസ്ഥക്കാലത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായപ്പോഴാണ് ഈ നിരോധനം നീക്കിയതെന്നും മോഡി ചൂണ്ടിക്കാട്ടി.
 
അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ട്. സത്യം പറഞ്ഞതിന്റെ പേരില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഗുരുതരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
 
സര്‍ക്കാരിനെതിരെയുള്ള മാധ്യമങ്ങളുടെ പരിധിയില്ലാത്ത ആക്രമണങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുചിത്വഭാരത മിഷനെ പിന്തുണയ്ക്കുന്നതില്‍ മാധ്യമങ്ങള്‍ കാണിച്ച ഉത്സാഹത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ചില തെറ്റുകളുടെ പേരില്‍ മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതിനെയും വിമര്‍ശിച്ചു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡന പരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി

പിജി മെഡിക്കല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സിന്റെ അന്താരാഷ്ട്ര കോണ്‍ക്ലേവ് കൊച്ചിയില്‍

Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്

എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തിയതിക്ക് മുന്‍പ് നല്‍കും; റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments