Webdunia - Bharat's app for daily news and videos

Install App

ഫേസ്‌ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോകള്‍ പ്രചരിക്കപ്പെട്ടതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; മാതാപിതാക്കള്‍ പോലും തന്നെ വിശ്വസിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പെണ്‍കുട്ടി

ഫേസ്‌ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോകള്‍ പ്രചരിക്കപ്പെട്ടതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; മാതാപിതാക്കള്‍ പോലും തന്നെ വിശ്വസിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പെണ്‍കുട്ടി

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (17:10 IST)
ഫേസ്‌ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോകള്‍ പ്രചരിക്കപ്പെട്ടതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സേലം സ്വദേശിനിയായ അനുപ്രിയ എന്ന 21 കാരിയാണ് ആ‍ത്മഹത്യ ചെയ്തത്. കെമിസ്ട്രി ബിരുദധാരിയായ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മറ്റൊരാള്‍ വ്യാജമായി തയ്യാറാക്കി ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
 
ആറു ദിവസങ്ങള്‍ക്കു മുമ്പാണ് ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പുറത്തു വന്നതിനു ശേഷം തന്റെ മാതാപിതാക്കള്‍ പോലും തന്നെ വിശ്വസിക്കുന്നില്ലെന്ന് ആത്മഹത്യക്കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.
 
ഫോട്ടോകൾ പോസ്റ്റ് ചെയ്തയാൾക്ക് ഒരിക്കലും അത്തരത്തിലുള്ള ഫോട്ടോകൾ താന്‍ അയച്ചു കൊടുത്തിട്ടില്ല.  അമ്മയും അച്‌ഛനും പോലും വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും കുറിപ്പിൽ പെണ്‍കുട്ടി ചോദിക്കുന്നു.
 
അതേസമയം, ദിവസങ്ങൾക്ക് മുമ്പു തന്നെ പരാതി നല്കിയിട്ടും നടപടി എടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും നഗ്നഫോട്ടോകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഈ മാസം 23നായിരുന്നു ഇവർ പൊലീസിനെ സമീപിച്ചത്.
 
ഇതിനിടെ, നഗ്നഫോട്ടോകൾ പോസ്റ്റ് ചെയ്ത അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ആത്മഹത്യാപ്രേരണക്ക് കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയുണ്ടായ സംഭവം: കടിയേല്‍ക്കുന്നത് ഞരമ്പിലാണെങ്കില്‍ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്നത് സംശയമാണെന്ന് എസ്എടി സൂപ്രണ്ട്

അടുത്ത ലേഖനം
Show comments