Webdunia - Bharat's app for daily news and videos

Install App

കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

Webdunia
വെള്ളി, 18 മെയ് 2018 (12:48 IST)
പാലാ വയലായില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം സിനോജും നിഷയും ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു സൂര്യതേജസിന്റെ മൃതദേഹം കണ്ടെത്തിയത്. ശിവതേജസിന്റെയും നിഷയുടെയും മൃതദേഹം കിടപ്പുമുറിയിലാണ് ഉണ്ടായിരുന്നത്.

നിഷയുടെ കഴുത്തില്‍ കയര്‍ മുറുകിയ പാടുണ്ട്. ഇവരെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയില്‍ എത്തിച്ചതാണെന്നാ‍ണ് പ്രാഥമിക നിഗമനം.

സിനോജിന്റെ ബന്ധുവായ ഭിന്നശേഷിക്കാരനായ മറ്റൊരു കുട്ടി കൂടി വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും കുട്ടി സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. വീട്ടില്‍ നിന്നും ആരെയും പുറത്തു കാണാത്തതിനേ തുടര്‍ന്ന് സമീപവാസികള്‍ തിരക്കി എത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments