Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ ഫോൺ സർവീസ് ചെയ്‌തയാളുടെ മരണം: പുനരാന്വേഷണം വേണമെന്ന് കുടുംബം

Webdunia
തിങ്കള്‍, 31 ജനുവരി 2022 (13:06 IST)
ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരാന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം.എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന ഷലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
 
ഷലീലിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹ്യമാധ്യമങ്ങളിൽ ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഷലീഷിന്റെ സഹോദരന്‍ പരാതിയില്‍ പറയുന്നു.2020 ഓഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് ഷലീഷ് മരണപ്പെട്ടത്. ഷലീഷ് ഓടിച്ചിരുന്ന കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
 
സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്. എന്നാൽ ഈ മരണത്തിൽ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണെന്നുമാണ് ഷലീഷിന്റെ കുടുംബം ഇപ്പോള്‍ പറയുന്നത്.ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്നത് ഷലീഷിന്റെ എറണാകുളത്തെ സര്‍വീസ് സെന്ററിലായിരുന്നു. ദിലീപുമായി അടുത്തബന്ധമുണ്ടായിരുന്ന ഷലീഷ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' അടക്കമുള്ള ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ ആളുകളുടെ ജോലി കളയില്ല, പകരം ജീവിതനിലവാരം മെച്ചപ്പെടുത്തും: എൻവിഡിയ സിഇഒ

ഒരുമിച്ച് ജീവിക്കണം, 17 കാരനുമായി യുവതി നാടുവിട്ടു, അറസ്റ്റ്

മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

199 രൂപ മാത്രം, ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും, വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ

അടുത്ത ലേഖനം
Show comments