Webdunia - Bharat's app for daily news and videos

Install App

കുടുംബ‌വഴക്ക്: ഭാര്യ കിണറ്റില്‍ ചാടി, ഭര്‍ത്താവ് വിഷം കഴിച്ചു; ഇരുവരെയും രക്ഷിച്ച് ഫയര്‍ ഫോഴ്‌സ്

തിരുവനന്തപുരം നെടുമങ്ങാട് പനയമുട്ടത്താണ് സംഭവം.

Webdunia
ചൊവ്വ, 2 ജൂലൈ 2019 (13:17 IST)
കുടുംബവഴക്കിനിടെ ഭാര്യ കിണറ്റില്‍ ചാടി. ഇതുകണ്ട ഭര്‍ത്താവ് വിഷം കഴിച്ചു. ജീവന് വേണ്ടി മല്ലിട്ട രണ്ടുപേരെയും രക്ഷിച്ചത് ഫയര്‍ഫോഴ്‌സ്. തിരുവനന്തപുരം നെടുമങ്ങാട് പനയമുട്ടത്താണ് സംഭവം. ഭര്‍ത്താവുമായുള്ള കലഹം മൂര്‍ച്ഛിച്ചതിന് പിന്നാലെയാണ് ഭാര്യ വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റിലേക്ക് ചാടിയത്.
 
ഇത് കണ്ട ഉടനേ ഭര്‍ത്താവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കഴിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകളാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കിടന്ന ഭര്‍ത്താവിനെ ഫയര്‍ഫോഴ്‌സ് നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചു.
 
70 അടിയിലേറെ ആഴമുള്ള കിണറ്റില്‍ വീണ ഭാര്യയെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കരയ്ക്ക് കയറ്റാനായത്. ഇരുവരെയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments