എടിഎമ്മില്‍ പെട്രോളൊഴിച്ച് തീകത്തിച്ച പൂഞ്ഞാര്‍ സ്വദേശി അറസ്റ്റില്‍

ശ്രീനു എസ്
ബുധന്‍, 5 മെയ് 2021 (11:09 IST)
എടിഎമ്മില്‍ പെട്രോളൊഴിച്ച് തീകത്തിച്ച പൂഞ്ഞാര്‍ സ്വദേശി അറസ്റ്റില്‍. കൊച്ചി പൂഞ്ഞാര്‍ പനച്ചിപ്പാറ കല്ലാടിയില്‍ സുബിന്‍ സുകുമാരനാണ് അറസ്റ്റിലായത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിലെ എടിഎമ്മിനാണ് ഇയാള്‍ തീയിട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തില്‍ സുബിന്റെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. കുസാറ്റ് കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു.
 
കളമശേരി പോലീസാണ് സുബിനെ അറസ്റ്റുചെയ്തത്. എടിഎമ്മിനുള്ള തീ ഉയരുന്നത് കണ്ടപ്പോള്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് സുബിന്‍ പൊട്രോള്‍ കൊണ്ട് കയറി തീയിടുന്നത് കാണുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യജ സന്ദേശം നല്‍കിയതിന് ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments