Webdunia - Bharat's app for daily news and videos

Install App

ഫസ്റ്റ് ബെല്‍: ഡിസംബര്‍ 18 മുതല്‍ 24 വരെ പ്രത്യേക ക്രമീകരണം

ശ്രീനു എസ്
വെള്ളി, 18 ഡിസം‌ബര്‍ 2020 (06:41 IST)
കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെല്‍' ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുള്ളതിനാല്‍ ഡിസംബര്‍ 18 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ രണ്ട് ദിവസം മാത്രമേ (ഡിസംബര്‍ 20ഉം 24 ഉം) ക്ലാസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. പത്താം ക്ലാസുകാര്‍ക്ക് ഡിസംബര്‍ 24 മുതല്‍ 27 വരെ ക്ലാസുകള്‍ ഉണ്ടാവില്ല. ഇവര്‍ക്ക് ഡിസംബര്‍ 18 മുതല്‍ ഒരു ക്ലാസ് അധികമായി നല്‍കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഡിസംബര്‍ 18-ന് ശേഷം ജനുവരി 4-ന് മാത്രമേ ഉണ്ടാകൂ. 
 
പ്ലസ്‌വണ്‍ കുട്ടികള്‍ക്ക് ഡിസംബര്‍ 18 മുതല്‍ 23 വരെ കൂടുതല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്ലസ് വണ്ണിന് ശേഷിക്കുന്ന ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആയിരിക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ കിളിക്കൊഞ്ചല്‍, ഹലോ ഇംഗ്ലീഷ്, ലിറ്റില്‍കൈറ്റ്‌സ് പരിപാടികള്‍ അതേപ്രകാരം സംപ്രേഷണം ചെയ്യും. 
 
ഡിസംബര്‍ 25 മുതല്‍ 27 വരെ ആര്‍ക്കും ക്ലാസുകള്‍ ഉണ്ടാവില്ല. ഡിസംബര്‍ 28 ന് ആരംഭിക്കുന്ന ആഴ്ചയില്‍ പ്ലസ് ടുവിനും പത്താം ക്ലാസിനും മാത്രമായി കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. സമയക്രമവും ക്ലാസുകളും തുടര്‍ച്ചയായി firstbell.kite.kerala.gov.inല്‍ ലഭ്യമാക്കുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments