Webdunia - Bharat's app for daily news and videos

Install App

അഴീക്കലില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയവര്‍ക്ക് മീന്‍ കിട്ടിയില്ല; ലഭിച്ചത് ആയിരത്തിലധികം തേങ്ങകള്‍

ഇവര്‍ക്ക് തേങ്ങ കിട്ടിയതറിഞ്ഞു പിന്നാലെ പുറപ്പെട്ടവര്‍ക്ക് കിട്ടിയത് ആയിരത്തിലധികം തേങ്ങകളാണ്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ജൂണ്‍ 2025 (10:59 IST)
അഴീക്കലില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയവര്‍ക്ക് കിട്ടിയത് ആയിരത്തിലധികം തേങ്ങകള്‍. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൂന്നു വള്ളങ്ങളില്‍ കടലില്‍ പോയവരുടെ വലയില്‍ മീനിന് പകരം തേങ്ങാ കുടുങ്ങുകയായിരുന്നു. ഇവര്‍ 300ലധികം തേങ്ങയുമായി കടലില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. ഇവര്‍ക്ക് തേങ്ങ കിട്ടിയതറിഞ്ഞു പിന്നാലെ പുറപ്പെട്ടവര്‍ക്ക് കിട്ടിയത് ആയിരത്തിലധികം തേങ്ങകളാണ്.
 
കഴിഞ്ഞ ദിവസം ആറരയോടെയാണ് ആദ്യ വള്ളം കടലില്‍ പോയത്. അഴീക്കലിലെ കെ കെ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള ശിവഗംഗ എന്ന വലിയ തോണിയും രണ്ട് കാരിയര്‍ വള്ളങ്ങളുമാണ് കടലില്‍ ആദ്യം പോയത്. 25 ഓളം പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളത്തില്‍ മീനൊന്നും ലഭിക്കാത്തതിനാല്‍ നിരാശയിലായിരുന്നു പണിക്കാര്‍. പിന്നാലെയാണ് കടലില്‍ തേങ്ങകള്‍ പൊങ്ങിക്കിടക്കുന്നത് കാണുകയായിരുന്നു. കാരിയര്‍ വെള്ളത്തിലുള്ളവര്‍ കൈകൊണ്ടും മീന്‍ കോരി ഉപയോഗിച്ചും തേങ്ങ വള്ളത്തില്‍ ശേഖരിക്കുകയായിരുന്നു.
 
ഉച്ചയ്ക്ക് ഒന്നിനാണ് ഇവര്‍ ഹാര്‍ബറില്‍ തിരിച്ചെത്തിയത്. വിവരമറിഞ്ഞ് ആയിക്കരയില്‍ നിന്ന് മറ്റൊരു വെള്ളം കടലിലേക്ക് പോവുകയായിരുന്നു. ആയിരത്തോളം തേങ്ങയുമായാണ് ഇവര്‍ തിരിച്ചെത്തിയത്. വള്ളക്കാര്‍ ആവശ്യത്തിനുള്ള തേങ്ങകള്‍ എടുത്തിട്ട് ബാക്കി തൂക്കി വില്‍ക്കുകയായിരുന്നു. മലവെള്ളത്തില്‍ പുഴയിലൂടെ ഒളിച്ചുവന്ന തേങ്ങകളാണ് ഇവയെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: 'കുടയെടുത്തോ'; മധ്യ കേരളത്തിലും വടക്കോട്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, മത്സ്യബന്ധനത്തിനു വിലക്ക്

എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഈ രാജ്യത്തെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു, നായ്ക്കളെ ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്, പൊട്ടിക്കരഞ്ഞ് നടി സദ

തദ്ദേശ തെരഞ്ഞെടുപ്പ്: പേരു ചേർക്കാൻ 29.81 ലക്ഷം അപേക്ഷകൾ

Independence Day Wishes in Malayalam: സ്വാതന്ത്ര്യദിനാശംസകള്‍ മലയാളത്തില്‍

അടുത്ത ലേഖനം
Show comments