Webdunia - Bharat's app for daily news and videos

Install App

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി; ആലുവയും ചെങ്ങന്നൂരും മോദി സന്ദര്‍ശിക്കും, പിണറായി വിജയനും ഒപ്പം

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (08:24 IST)
കേരളത്തെ ബാധിച്ച പ്രളയം കണ്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നാണ് അദ്ദേഹം പുറപ്പെട്ടത്. 
 
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, പത്തനംതിട്ടയിലെ റാന്നി എന്നിവിടങ്ങളിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. 
 
വ്യോമനിരീക്ഷണത്തിനു ശേഷം കൊച്ചി നാവികസേനാ താവളത്തില്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയിലാകും കേരളത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പ്രധാനമന്ത്രിയെ അറിയിക്കുക. 
 
അതേസമയം, രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രാത്രി തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. നിരവധിയാളുകള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്, പര്യാപ്തമായ ഹെലികോപ്ടര്‍ സംവിധാനം ഇനിയും ലഭ്യമായിട്ടില്ല, ബോട്ടുകളുടെ സേവനവും പ്രതിസന്ധിയിലാണ്, ചിലയിടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണ് പുറത്തുവരുന്നത് തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ നിവേദനം നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടര്‍ ഡെസ്‌കിന് മുകളില്‍ കാല്‍ കയറ്റിവച്ച് ഉറങ്ങി; സമീപത്തു കിടന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചു

കര്‍ണാടകയിലെ കോലാര്‍ സ്വദേശിനിയായ യുവതിക്ക് ലോകത്ത് ആര്‍ക്കുമില്ലാത്ത രക്ത ഗ്രൂപ്പ്!

ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി; അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍സുലേറ്റ്

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

അടുത്ത ലേഖനം
Show comments