Webdunia - Bharat's app for daily news and videos

Install App

ഭക്ഷ്യ വിഷബാധ: കുഴിമന്തി കഴിച്ച 27 പേർ ആശുപത്രിയിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 26 മെയ് 2024 (15:55 IST)
തൃശൂർ: ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. കൊടുങ്ങല്ലൂരിനടുത്ത് പെരിഞ്ഞനത്താണ് വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേര്‍ ആശുപത്രിയിലായത്. 
 
പെരിഞ്ഞനത്തെ സെയ്ൻ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലില്‍ നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ വാങ്ങി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.
 
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ എല്ലാവരും കയ്പമംഗലം സ്വദേശികളാണ്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്.
 
 ഹോട്ടലിൽ ആരോഗ്യവകുപ്പും, പഞ്ചായത്ത് -ഫുഡ് ആന്‍റ് സേഫ്റ്റി അധികൃതരും പൊലീസും ചേര്‍ന്ന്  പരിശോധന നടത്തിയിട്ടുണ്ട്. ഹോട്ടലിനെതിരെ പഞ്ചായത്ത് തുടര്‍നടപടികള്‍ സ്വീകരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments