Webdunia - Bharat's app for daily news and videos

Install App

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാട്ടി പണം തട്ടിയ ആൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (19:44 IST)
തൃശൂർ: സമ്മാനം ലഭിക്കാത്ത ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ചു പണം തട്ടിയെടുത്ത സംഭവത്തിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വല്ലച്ചിറ തോട്ടിപ്പറമ്പിൽ അനിൽ എന്ന 52 കാരനാണ്‌ പൂത്തോൾ സെന്ററിൽ ലോട്ടറി കച്ചവടം നടത്തുന്ന രാജേശ്വരിയെ കബളിപ്പിച്ചു പണം കൈക്കലാക്കിയത്.

സമ്മാനാർഹമായ നമ്പർ കൂട്ടിച്ചേർത്തു അഞ്ഞൂറ് രൂപ വീതം സമ്മാനം ഉണ്ടെന്നു പറഞ്ഞാണ് കബളിപ്പിച്ചത്. ഇതിനൊപ്പം 300 രൂപ വിലവരുന്ന നാല് ഓണം ബമ്പർ ലോട്ടറി 150 രൂപ എന്നിവയും നഷ്ടപ്പെട്ടു എന്ന് രാജേശ്വരി വെസ്റ്റ് പോലീസിൽ പരാതി നൽകി. തുടർന്നാണ് ഇയാളെ സി.സി.ടി.വി ദൃശ്യങ്ങൾ വച്ച് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം നടന്ന വാഹന പരിശോധനയിൽ സി.സി.ടി.വി ദൃശ്യത്തിൽ കണ്ട ബൈക്കിനു സമാനമായ ബൈക്ക് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പോലീസ് എസ്.ഐ കെ.കൃഷ്ണകുമാർ അനിലിനെ പിടികൂടിയത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

എത്ര മദ്യം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അളവുകള്‍ ഇങ്ങനെ

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

അടുത്ത ലേഖനം
Show comments