Webdunia - Bharat's app for daily news and videos

Install App

മുക്കുപണ്ടം പണയം വച്ച് ഏഴര ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ :സഹകരണ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി

എ കെ ജെ അയ്യര്‍
ചൊവ്വ, 19 മാര്‍ച്ച് 2024 (19:05 IST)
തൃശൂർ: സഹകരണ ബാങ്കിലെ ജീവനക്കാർ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെ മുക്കുപണ്ടം പണയം വച്ച് ഏഴര ലക്ഷം രൂപാ തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് അധികൃതർ നടപടിയെടുക്കുന്നു. പഴയന്നൂർ കർഷക സർവീസ് സഹകരണ ബാങ്കിന്റെ എളനാട് ശാഖയിലാണ് സംഭവം നടന്നത്.

എന്നാൽ സംഭവം വിവാദമായതോടെയാണ് ജീവനകാകർക്കെതിരെ നടപടി എടുക്കാൻ മാനേജ്‌മെന്റ് തയ്യാറായത് എന്നും ആരോപണമുണ്ട്. സീനിയർ ക്ലാർക്ക് എം.ആർ.സുമേഷ്, കെ.കെ.പ്രകാശൻ എന്നിവർക്കെതിരെയാണ് നടപടി എടുക്കുന്നത്.

ഇരുവരെയും താൽക്കാലികമായി മാറ്റിനിർത്തിയിട്ടുണ്ട്. എം.ആർ.സുമേഷിനെ പ്യൂൺ ആയി തരാം താഴ്ത്തിയപ്പോൾ പ്യൂണായ പ്രകാശിന്റെ രണ്ടു ഇൻക്രിമെന്റുകളാണ് വെട്ടിക്കുറച്ചത്. പഴയന്നൂർ യൂണിറ്റ് സഹകരണ ഇൻസ്‌പെക്ടർ പ്രീതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് കണ്ടെത്തിയത്.

2023 നവംബർ മുതൽ 2024 ജനുവരി വരെയായി എട്ടു തവണയായാണ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്.സംഭവം വിവാദമായതോടെ പണം തിരിച്ചടച്ചു പ്രശനം ഉതുക്കാൻ ശ്രമിച്ചു. എന്നാൽ മാനേജർ നൂർജഹാൻ ഇത് വിസമ്മതിക്കുകയും നടപടി എടുക്കുകയുമായിരുന്നു. യഥാർത്ഥത്തിൽ മാനേജർ ലീവെടുത്ത ദിവസങ്ങളിലായിരുന്നു പണയം വച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments