Webdunia - Bharat's app for daily news and videos

Install App

സിപി‌എം പിന്തുടരുന്നത് ബിജെപിയുടെ നയം: ഉമ്മന്‍ചാണ്ടി

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (09:03 IST)
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നിലപാടും ഭരണത്തിലേറുമ്പോള്‍ നേര്‍വിപരീതവും ചെയ്യുന്ന വൈരുധ്യമായ ഇരട്ടത്താപ്പാണ് സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ വിജയം കൊട്ടിഘോഷിക്കുന്നവര്‍ കേരളത്തിലെ മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷക സമരത്തെ പിന്തുണയ്ക്കാതെ അതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് ആണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
 
ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന വയല്‍കിളി പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റു ചെയ്യുകയും, തീവ്രവാദ ബന്ധം ആരോപിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കൊടും ചൂടില്‍ തണലുപറ്റി സമരം ചെയ്യാന്‍ അവര്‍ തീര്‍ത്ത സമര പന്തല്‍ സിപിഐഎംകാര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കത്തിച്ചു കളയുകയും ചെയ്തത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പ്രതിഷേധകരവുമായ നടപടിയാണ്.  
 
തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ രാജ്യദ്രോഹികളും, തീവ്രവാദികളുമായി ചിത്രീകരിക്കുന്ന ബിജെപിയുടെ അതേ നിലപാട് തന്നെയാണ്, സമാധാനപരമായി സമരം ചെയ്ത വയല്‍കിളി പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധം ആരോപിക്കുന്നതിലൂടെ സിപിഎം ചെയ്തതെന്ന് അദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments