Webdunia - Bharat's app for daily news and videos

Install App

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 3 ജൂണ്‍ 2025 (18:37 IST)
തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ കളക്ടര്‍ എം. നന്ദകുമാറിന്റെ മകള്‍ പാര്‍വതി നന്ദന്റെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് ന്യൂറോ സര്‍ജനെതിരെ  കേസെടുത്തു.മെയ് 17 ന് ഒരു സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായ നന്ദകുമാര്‍ കോമയിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്.
 
സര്‍ജന്റെ അശ്രദ്ധയാണ് തന്റെ പിതാവിനെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് പാര്‍വതി ആരോപിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം നന്ദകുമാര്‍ ബോധം വീണ്ടെടുത്തില്ല, ഇത് പിന്നീട് തലച്ചോറിനേറ്റ ഹൈപ്പോക്‌സിക് പരിക്കാണെന്ന് കണ്ടെത്തി. 30mm ഹെമറ്റോമയും തലച്ചോറിന്റെ മധ്യരേഖാ മാറ്റവും കാരണമാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. ഗാഢനിദ്രയിലായിരുന്നപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും, ബോധം വീണ്ടെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹത്തെ ഐസിയുവിലേക്ക് തിരികെ മാറ്റി. 
 
48 മണിക്കൂറിനുശേഷമാണ് തലച്ചോറിന് ഹൈപ്പോക്‌സിക് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത് പക്ഷേ കാരണം വ്യക്തമല്ല. സബ്ഡ്യൂറല്‍ ഹെമറ്റോമ നീക്കം ചെയ്യുന്ന സമയത്ത് ഹൈപ്പോക്‌സിക് പരിക്കുകള്‍ അപൂര്‍വ്വമായി സംഭവിച്ചതായി റിപോര്‍ട്ടുകള്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് നിലവില്‍ അന്വേഷണം നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എം പിയായി വിലസിനടക്കും, ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാറയിൽ വെച്ചാൽ മതി, ജയരാജൻ്റെ സൈന്യം പോരാതെ വരും: സദാനന്ദൻ

അശാസ്ത്രീയം: തെരുവ് നായ്ക്കള്‍ക്കെതിരായ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് മൃഗാവകാശ സംഘടനകള്‍

നിര്‍ധന രോഗികള്‍ക്ക് ആര്‍സിസിയില്‍ സൗജന്യ റോബോട്ടിക് സര്‍ജറി; എല്‍ഐസിയുമായി ധാരണയായി

Kerala Weather: ചക്രവാതചുഴി രൂപപ്പെട്ടു, നാളെയോടെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ

ഇന്ത്യക്ക് ചുമത്തിയ അധികത്തീരുവ; പണി കിട്ടിയത് റഷ്യയ്ക്ക് കൂടിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments