Webdunia - Bharat's app for daily news and videos

Install App

സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ട്, ലൌ ജിഹാദ് ഉണ്ട്; ആര്‍എസ്എസ് അനുകൂല പ്രസ്താവനയുമായി സെന്‍കുമാര്‍ വീണ്ടും

ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളര്‍ വേണം നിയന്ത്രിക്കാന്‍

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (07:19 IST)
ആര്‍എസ്എസ് അനുകൂല പ്രസ്താവനയുമായി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ വീണ്ടും രംഗത്ത്. ആര്‍എസ്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണെന്നും ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളവര്‍ നിയന്ത്രിക്കണമെന്നും സെന്‍‌കുമാര്‍ വ്യക്തമാക്കി. അതോടൊപ്പം, ലൗ ജിഹാദ് ഇല്ലെന്ന് പറയാന്‍ കഴിയില്ലെന്നും സെന്‍‌കുമാര്‍ വ്യക്തമാക്കുന്നു.
 
ഒരാളെ പ്രണയിക്കുക, എന്നിട്ട് മറ്റൊരാളെ വിവാഹം കഴിക്കുക എന്ന സാഹചര്യം ഉണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല. താന്‍ ആര്‍ക്കെതിരെയും ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
ആര്‍എസ്എസിനേയും ഇസ്ലാമിക് സ്റ്റേറ്റിനെയും താരതമ്യം ചെയ്യാനാകില്ല എന്ന് കഴിഞ്ഞ ദിവസം സെന്‍‌കുമാര്‍ പറഞ്ഞിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. 

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തോമസ് കെ തോമസ് മന്ത്രിസഭയിലേക്ക്; ശശീന്ദ്രന്‍ മാറും

സംസ്ഥാനത്ത് അഞ്ചുദിവസം മഴ തകര്‍ക്കും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആംബുലന്‍സില്‍ നിയമവിരുദ്ധ യാത്ര: സുരേഷ് ഗോപിക്കെതിരെ പരാതി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്: പിവി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍

അടുത്ത ലേഖനം
Show comments