Webdunia - Bharat's app for daily news and videos

Install App

കേരളം നാലാം തരംഗത്തിലേക്കോ? തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു

Webdunia
വ്യാഴം, 2 ജൂണ്‍ 2022 (11:29 IST)
നാലാം തരംഗത്തിന്റെ സൂചന നല്‍കി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം. ഒരിടവേളയ്ക്ക് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ ആയിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ജൂണ്‍ 1 ബുധനാഴ്ച സംസ്ഥാനത്ത് 1,370 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് കേസുകള്‍ ആയിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.77 ശതമാനമാണ്. 
 
രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം മിനിഞ്ഞാന്നാണ് കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നത്. മേയ് 31 ചൊവ്വാഴ്ച 1,197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആര്‍ 7.07 ശതമാനമായിരുന്നു. 
 
നിലവില്‍ 6462 പേര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 7.38 ശതമാനമാണ്. ആറ് മരണങ്ങള്‍കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 69,753 ആയി ഉയര്‍ന്നു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് രോഗികള്‍ കൂടുതല്‍. ബുധനാഴ്ച എറണാകുളം ജില്ലയില്‍ 463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 239 പേര്‍ക്കും കോട്ടയത്ത് 155 പേര്‍ക്കും കോഴിക്കോട് 107 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

അടുത്ത ലേഖനം
Show comments