Webdunia - Bharat's app for daily news and videos

Install App

അടിവസ്ത്രമിടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കുന്നു: തന്ത്രികുടുംബത്തിനും രാജകുടുംബത്തിനുമെതിരെ രൂക്ഷ പരാമർശവുമായി മന്ത്രി ജി സുധാകരൻ

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (20:12 IST)
ശബരിമല സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ പ്രക്ഷോഭമുയർത്തിയ തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അടിവസ്ത്രമിടാത്ത പൂജാരിമാരാണ് സദാചാരം പഠിപ്പിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു.
 
ശബരിമലയിൽ ഉണ്ടായിരുന്നത് പ്രാകൃതമായ ആചാരമാണ്. സ്ത്രീകളുടെ കണ്ണുനീർ ശബരിമലയിൽ ആരു വീഴ്ത്തിയാലും അവർ രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. എത്ര വലിയ രാഷ്ട്രീയ നേതാവായാലും ഭരണഘടനക്ക് നേരെ വാൾവീശിയാൽ കയ്യിൽ വിലങ്ങ് വീഴും, ശബരിമലയിൽ പ്രക്ഷോഭം നടത്തിയത് രാജകാലത്തെ ഓർമകളിൽ ജീവിക്കുന്നവരാണ്. ഭരണഘടന രൂപകൊണ്ട ശേഷം ജനിച്ചവരും രാജാവാണെന്നാണ് പറയുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു.
 
ശബരിമല വിഷയയത്തിൽ കോൺഗ്രസിനെയും രാഹുൽ ഈശ്വറിനെയും കടന്നാക്രമിച്ച് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. രാഹുൽ ഈശ്വർ വിഷജന്തുവാണെന്നും രമേശ് ചെന്നിത്തലയുടെ മുണ്ടിനടിയിൽ കാക്കി നിക്കറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments