Webdunia - Bharat's app for daily news and videos

Install App

എൻഎസ്എസ് യുഡിഎഫിന് വോട്ട് പിടിച്ചിട്ടില്ല, കാര്യമറിയതെയാണ് പ്രചരണം: സുകുമാരൻ നയർ

Webdunia
വെള്ളി, 25 ഒക്‌ടോബര്‍ 2019 (15:00 IST)
എൻഎസ്എസ് സാമുദായിക അടിസ്ഥാനത്തിൽ യുഡിഎഫിന് വേണ്ടി വോട്ട് പിടിച്ചിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശരിദൂരം പ്രഖ്യാപിച്ചിരുന്നു എങ്കിലും പ്രവർത്തകരോട് ആവർക്കിഷ്ടമുള്ള നിലപാട് സ്വീകരിക്കാനാണ് നിർദേശം നൽകിയിരുന്നത് എന്നും സുകുമാരൻ നായർ പറഞ്ഞു.
 
ഉപ തിരഞ്ഞെടുപ്പുകളിൽ സമദൂരം വിട്ട് കൊൺഗ്രസിന് പസര്യ പിന്തുണയുമായി ശരിദൂരം പ്രഖ്യാപിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു എങ്കിലും തിർഞ്ഞെടുപ്പിൽ ഇടപതുപക്ഷം മികച്ച നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ എൻഎസ്എസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി സുകുമരൻ നായർ രംഗത്തെത്തിയത്.
 
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് അനുകൂലമായ നടപടി സ്വീകരിക്കാതെ വന്നതോടെയാണ്. സമദൂരത്തിൽനിന്നും ശരിദൂരത്തിലേക്ക് മാറാൻ കാരണം. ശരിദൂരമായിരുന്നെങ്കിൽ കൂടിയും പ്രവർത്തകർക്ക് ഇഷ്ടമുള്ള നിലപാട് സ്വീകരിക്കാനോ പ്രചരിപ്പിക്കാനോ തടസമുണ്ടായിരുന്നില്ല.
 
അതനുസരിച്ചാണ് താലൂക്ക് യൂണിയനുകൾ അവർക്കിഷ്ടമുള്ള നിലപാട് സ്വീരിച്ചത്. ആചാര സംരക്ഷണത്തിനും മുന്നോക്ക സമുദായത്തെ ബോധപൂർവം അവഗണിച്ചതിനാലുമാണ് ശരിദൂരത്തിലേക്ക് മാറിയത്. സാർക്കാരിനെ സമ്മർദ്ദത്തിലാക്കി അനർഹമായത് നേടാനോ വഴിവിട്ട നേട്ടങ്ങൾക്കോ വേണ്ടിയായിരുന്നില്ല ഇതെന്ന് ഭരണകൂടങ്ങൾ തിരിച്ചറിയണം എന്നും സുകുമാരൻ നായർ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments