Webdunia - Bharat's app for daily news and videos

Install App

25 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 7 ഫെബ്രുവരി 2023 (17:52 IST)
തെന്മല: ആന്ധ്രാ പ്രദേശിൽ നിന്ന് സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടവന്ന 25 കിലോ കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കേരളപുരം സ്വദേശി ബെല്ലാരി സുനിൽ എന്നറിയപ്പെടുന്ന സുനിൽ (47), കൊല്ലം ഉളിയക്കോവിൽ സ്വദേശി നിഷാദ് (35) എന്നിവരാണ് പിടിയിലായത്.

സംസ്ഥാന അതിർത്തിയിലുള്ള കോട്ടവാസലിൽ നിന്നാണ് റൂറൽ എസ്.പി എം.എൽ.സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. കൊല്ലത്തു നിന്ന് വാടകയ്‌ക്കെടുത്ത കാറിൽ വിശാഖപട്ടണത്തെത്തി കഞ്ചാവ് വാങ്ങുകയായിരുന്നു. സുനിൽ ഇതിനു മുമ്പും കഞ്ചാവുമായി ആര്യങ്കാവിൽ വച്ച് പോലീസ് പിടിയിലായിട്ടുണ്ട്.  

കുണ്ടറ, തെന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ്, കൊലപാതകശ്രമം എന്നീ കേസുകളിലും അഞ്ചു കഞ്ചാവ് കേസുകളിലും പ്രതിയാണ് സുനിൽ. രണ്ടാഴ്ച മുമ്പ് നടന്ന നരഹത്യാശ്രമത്തിൽ പിടിയിലായ സുനിൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments