Webdunia - Bharat's app for daily news and videos

Install App

കോടികളുടെ കഞ്ചാവുമായി ആന്ധ്രാ സ്വദേശി അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 9 നവം‌ബര്‍ 2020 (17:57 IST)
പാലക്കാട്: കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് ശേഖരവുമായി ആന്ധ്രാ സ്വദേശിയായ കഞ്ചാവ് മുഖ്യ വ്യാപാരി പിടിയിലായി. ആന്ധ്ര പ്രദേശ് നെല്ലൂര്‍ ബട്ടുവരിപ്പാലം വില്ലേജില്‍ ബോറെസ്സി വെങ്കടേശ്വരലു റെഡ്ഢി എന്ന മുപ്പത്തഞ്ചുകാരനാണ് പിടിയിലായത്. വിപണിയില്‍ മൂന്നു കോടി രൂപ വിലവരുന്ന 296 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
 
പാലക്കാട് മഞ്ഞക്കുളം പള്ളിക്ക് അടുത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സേന, ടൗണ്‍ സൗത്ത് പോലീസ് എന്നിവരുടെ സംയുക്ത നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം സഹായി സേലം പണമരത്ത്‌പെട്ടി സ്വദേശി വിനോദ് കുമാര്‍ (27), ഡ്രൈവര്‍ എന്നിവരും പിടിയിലായി.
 
മിനിലോറിയില്‍ പ്ലാസ്റ്റിക് കുപ്പി എന്ന വ്യാജേനയാണ് ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തിന്നു നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. അടുത്തിടെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മൊത്തമായും ചില്ലറയായും വന്‍ തോതില്‍ കഞ്ചാവ് പിടികൂടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

അടുത്ത ലേഖനം
Show comments