Webdunia - Bharat's app for daily news and videos

Install App

ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യം തള്ളിയ കട ഉടമയ്ക്ക് ഒരു ലക്ഷം രൂപാ പിഴ

എ കെ ജെ അയ്യര്‍
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (20:19 IST)
കോഴിക്കോട് : രണ്ടു ലോഡ് പ്ലാസ്റ്റിക് മാലിന്യം റോഡരുകിലെ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ സ്ഥലത്ത് തള്ളി തീയിട്ട സംഭവത്തിൽ കട ഉടമയ്ക്ക് അധികാരികൾ ഒരു ലക്ഷം രൂപാ പിഴയിട്ടു.  കാട്ടാങ്ങൽ കമ്പനിമുക്ക് കരുവാരപ്പറ്റ തുമ്പ ശേരി റോഡരുകിലെ സ്ഥലത്താണ് മാലിന്യം കത്തിച്ചത്.
 
കഴിഞ്ഞ ദിവസം പുലർച്ചെ കട ഉടമയുടെ സഹായിയായ അതിഥി തൊഴിലാളിയാണ് മാലിന്യം തള്ളാൻ സഹായിച്ചത്. പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കത്തി ഏറെ നേരം വിഷവാതകം ഉള്ള പുക വരുന്നതോടെ നാട്ടുകാർ സംഘടിച്ച് ചാത്തമംഗലം പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി മലിന്യ ഉറവിടം കണ്ടെത്തി. 
 
തുടർന്ന് കട ഉടമയുടെ സഹായിയെ തന്ത്രപരമായി വിളിച്ചു വരുത്തി മാലിന്യത്തിൻ്റെ ഉറവിടം സ്ഥിരീകരിച്ചു. പിന്നീട് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂറും ആരോഗ്യ വകുപ്പും പോലീസും ചേർന്ന് പരിശോധന നടത്തി അവശേഷിച്ച മാലിന്യം നീക്കാനുള്ള ചെലവും പിഴയായി ഒരു ലക്ഷം രൂപയും ഈടാക്കാൻ നീനമാനിക്കുകയായിരുന്നു. അതേ സമയം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് കുന്നമംഗലം പോലീസും കട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

അടുത്ത ലേഖനം
Show comments