Webdunia - Bharat's app for daily news and videos

Install App

ഇനി ഒരിക്കലും താരന്‍ വരരുതെന്നാണോ ആഗ്രഹം, ഇക്കാര്യം ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍
ശനി, 2 ജൂലൈ 2022 (12:04 IST)
താരന്‍ വരാതിരിക്കാന്‍ മുടി വൃത്തിയായി സൂക്ഷിക്കുകയാണ് വേണ്ടത്. കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നതും നല്ലതാണ്. തലയിലെ ചര്‍മ്മത്തെയും തലമുടിയെയുമെല്ലാം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് താരന്‍. തലയില്‍ നിന്ന് പൊടി ഇളകിപ്പോകും പോലെ ചെതുമ്പലുകള്‍ ഇളകിപ്പോകുന്ന അവസ്ഥയാണ് താരന്‍. ചെറിയ തോതില്‍ എല്ലാവരിലും ഇത്തരമൊരു അവസ്ഥയുണ്ടാകാറുണ്ട്. ഇത് സാധാരണമാണ്. എന്നാല്‍, ചില വ്യക്തികളില്‍ മൃത കോശങ്ങള്‍ അമിതമായി കൊഴിഞ്ഞുപോയേക്കും.
 
അമിതമായി മൃത കോശങ്ങള്‍ കൊഴിയുമ്പോള്‍ തലയില്‍ ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകും. നല്ലയിനം ഷാമ്പൂകള്‍ ഉപയോഗിക്കുന്നത് താരന്‍ മാറാന്‍ സഹായകമാണ്. താരന്‍ എന്നത് പേന്‍ പോലെ ഒരു ജീവി അല്ലെന്നും മനസിലാക്കേണ്ടതുണ്ട്. പൊതുവെ കരുതപ്പെടുന്നതു പോലെ താരന്‍ മൂലം മുടി കൊഴിച്ചില്‍ ഉണ്ടാകാറില്ല.
 
സെബോറിക് ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ്, ഫംഗസ് ബാധ എന്നിവയും അമിതമായി മൃതകോശങ്ങള്‍ കൊഴിയുന്നതിന് കാരണമാകാം. ചിലര്‍ക്ക് താരന്‍ ബാധിക്കുന്നത് മാനസിക വിഷമങ്ങള്‍ക്ക് കാരണമാകുന്നതായി കാണാറുണ്ട്. ത്വക്കിന്റെ പുറംഭാഗത്ത് നിരന്തരം കോശവിഭജനം നടന്ന് കൊണ്ടിരിക്കും. മൃത കോശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍, ഈ കോശങ്ങള്‍ തീരെ ചെറുതായതിനാല്‍ കണ്ണില്‍ പെടില്ല.
 
അതേസമയം, ചില ഘട്ടങ്ങളില്‍ അമിതമായി മൃത കോശങ്ങള്‍ പുറന്തള്ളപ്പെടും. താരന്‍ ബാധിച്ചിട്ടുള്ളവരില്‍ രണ്ട് മുതല്‍ ഏഴ് ദിവസം കൊണ്ട് കോശങ്ങള്‍ പുറന്തള്ളപ്പെടാം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments