Webdunia - Bharat's app for daily news and videos

Install App

പ്ലസ് ടു പരീക്ഷയില്‍ തോറ്റു; തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

Webdunia
വ്യാഴം, 9 മെയ് 2019 (19:21 IST)
പ്ലസ് ടു പരീക്ഷയില്‍ തോറ്റ മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

പരീക്ഷാഫലം വന്നതിന് പിന്നാലെയാണ് ശ്രീതു തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   

ഇതോടെ പ്ലസ് ടു പരീക്ഷ ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം രണ്ടായി. എറണാകുളം പറവൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുറ്റിച്ചിറ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.

എസ്എസ്എല്‍സി പരീക്ഷ തോറ്റ മനോവിഷമത്തില്‍ ഇടുക്കി ഏലപ്പാറയിലും പാലക്കാട് കൂറ്റനാടും പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് പണമില്ല; ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

നിയമപരമായ സംരക്ഷണം പുരുഷന്മാര്‍ക്കെതിരെ സ്ത്രീകളുടെ പുതിയ ആയുധം; ഇക്കാര്യങ്ങള്‍ അറിയണം

ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി തടഞ്ഞു

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തുക: ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്!

അടുത്ത ലേഖനം
Show comments