Webdunia - Bharat's app for daily news and videos

Install App

ആട് മോഷ്ടാവിനെ കണ്ടെത്താനായില്ല, പകരമൊരു ആടിനെ ഗായത്രിക്കുട്ടിക്ക് സമ്മാനിച്ച് പൊലീസ് !

കെ ആര്‍ അനൂപ്
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (15:36 IST)
തൊടുപുഴയിലെ ഒമ്പതാം ക്ലാസുകാരിയായ ഗായത്രിയുടെ ആടിനെ 23 ദിവസം മുമ്പ് കാണാതായതാണ്. തൻറെ പ്രിയപ്പെട്ട മണിക്കുട്ടി എന്ന ആട് നഷ്ടപ്പെട്ടതിൻറെ വിഷമത്തിൽ ഇരിക്കെ ഗായത്രിക്ക് പുതിയ ആട്ടിൻകുട്ടിയെ സമ്മാനിച്ച് തൊടുപുഴയിലെ പോലീസ്. മാത്രമല്ല കള്ളനെ ഉടൻതന്നെ കണ്ടെത്തുമെന്നും പോലീസ് ഗായത്രിക്ക് ഉറപ്പുനൽകി.
 
റോഡരികിൽ കെട്ടിയിട്ടിരുന്ന ആടിനെ 23 ദിവസങ്ങൾക്ക് മുമ്പായിരുന്നു കാണാതായത്. രണ്ടുദിവസം വീടിൻറെ പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അഞ്ചിരി ആനക്കയം പട്ടിയാർമറ്റത്തിൽ സുഗതന്റെയും റീനയുടെയും മകൾ ഗായത്രിക്ക് പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ആടിനെ വാങ്ങി കൊടുത്തത്.
 
എല്ലായിടത്തും ആടിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് സിഐ സുധീർ മനോഹറും എസ്ഐ ബൈജു പി ബാബുവും ചേർന്ന് ആടിനെ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സുനിൽ, സന്ദീപ് ദത്തൻ, ജെസി ജോർജ്, സെബാസ്റ്റ്യൻ, രോഹിത് തുടങ്ങിയവരും ഈ ഉദ്യമത്തിൽ പങ്കാളികളായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments