Webdunia - Bharat's app for daily news and videos

Install App

ഉപ്പ് നക്കുന്ന ആടിനെ നൈസായി കാറില്‍ കയറ്റും ! അതിവിദഗ്ധമായി ആടുകളെ മോഷ്ടിച്ചിരുന്ന മൂന്ന് യുവാക്കള്‍ പിടിയില്‍

Webdunia
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (13:39 IST)
അതിവിദഗ്ധമായി ആടുകളെ മോഷ്ടിക്കുന്ന മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. പലയിടത്തുനിന്നായി തുടര്‍ച്ചയായി ആടുകളെ മോഷ്ടിച്ച കേസിലെ പ്രതികളായ കന്യാകുമാരി മേപ്പാലം നിരപ്പുകാല പുത്തന്‍വീട്ടില്‍ അശ്വിന്‍(23),പാല മങ്കുഴി ചാലില്‍ അമല്‍(21),പള്ളിപ്പുറം പാച്ചിറ ചായപ്പുറത്തു വീട്ടില്‍ ഷഫീഖ് മന്‍സിലില്‍ ഷമീര്‍(21)എന്നിവരാണ് പള്ളിക്കല്‍ പൊലീസിന്റെ പിടിയിലായത്. 
 
ചാങ്ങയില്‍ കോണത്തുള്ള ഹബീബ മന്‍സിലില്‍ സജീനയുടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന ആടിനെ കഴിഞ്ഞ മാസം 31ന് പുലര്‍ച്ചെ മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പാച്ചിറയുള്ള വീട്ടില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പിടിക്കപ്പെട്ട മൂന്ന് പ്രതികളും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. 
 
കൃത്യമായ പദ്ധതികളിട്ടാണ് യുവാക്കള്‍ മോഷണം നടത്തിയിരുന്നത്. പകല്‍ സമയം ആര്‍ക്കും സംശയമില്ലാത്ത രീതിയില്‍ കറങ്ങി നടക്കും. ആടുകള്‍ ഉള്ള വീടുകള്‍ പ്രത്യേകം നോക്കിവയ്ക്കും. രാത്രി വാഹനങ്ങളില്‍ എത്തിയാണ് മോഷണം നടത്തുക. ആട് ബഹളം വയ്ക്കാതിരിക്കാന്‍ ആടിന്റെ മുഖത്ത് ഉപ്പ് തേക്കും. ഉപ്പ് നക്കിയെടുക്കുന്ന ആടിനെ മോഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുക. ഉപ്പ് നക്കി എടുക്കുന്നതിനാല്‍ ആട് കരയില്ല. അതുകൊണ്ട് ആടിനെ കടത്താന്‍ എളുപ്പമാണ്. ആടിനെ കാറിലാണ് കടത്തുക. അടുത്ത ദിവസം തന്നെ ഇവയെ ഇറച്ചി വിലയ്ക്ക് വില്‍ക്കും.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത ലേഖനം
Show comments