ബാങ്കിൽ നിന്നും കാണാതായ 100 പവൻ സ്വർണം കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച നിലയിൽ

Webdunia
ചൊവ്വ, 9 ജൂലൈ 2019 (17:06 IST)
ബാങ്ക് ലോക്കറിനുള്ളിൽ നിന്നും കാണാതായ 100 പവൻ സ്വർണം കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച നിലയിൽ. കാസര്‍ഗോഡ് പൊതുമേഖലാ ബാങ്കിലാണ് സംഭവം. സ്വർണം കാണാതായ വിവരംആലംപാടി, ബാഫസി നഗറിലെ സൈനബയാണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്. 
 
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിലെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പെട്ടി കണ്ടെടുത്തത്. ബാങ്കില്‍ ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ഇ- വെയ്സ്റ്റ് കൂമ്പാരത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ പെട്ടി കണ്ടെത്തുന്നത്. ലോക്കര്‍ കാബിന് സമീപത്തെ സിസിവി ക്യാമറ പ്രവര്‍ത്തിക്കാത്തതും സ്വര്‍ണം കണ്ടെത്തിയ സാഹചര്യവും ബാങ്ക് അധികൃതരുടെ ഗുരുതരമായ വീഴ്ചയാണെന്ന് പരാതിക്കാരിയും ബന്ധുക്കളും പറയുന്നു.
 
മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും സ്വര്‍ണം കിട്ടിയതിന് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല. 140 പവന്‍ സ്വര്‍ണം രണ്ടു പെട്ടികളിലാക്കിയായിരുന്നു ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഇടപാടുകാരി ലോക്കറില്‍ നിന്നും സ്വര്‍ണം എടുത്ത ശേഷം മടക്കി വെയ്ക്കുന്നതിനിടയില്‍ ഒരു പെട്ടി എടുത്തു വെയ്ക്കാന്‍ മറന്നതാകും എന്ന സംശയമാണ് അധികൃതര്‍ പൊലീസിനോട് പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

അടുത്ത ലേഖനം
Show comments