Webdunia - Bharat's app for daily news and videos

Install App

സ്വർണക്കടത്തിന് തീവ്രവാദ ബന്ധം, നെല്ലൂരിൽ വിറ്റ സ്വർണത്തിന്റെ പണം ഉപയോഗിച്ചത് തീവ്രവാദ പ്രവർത്തനങ്ങൾക്ക്

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (07:45 IST)
സ്വർണക്കടത്ത് കേസിൽ തിവ്രവാദ ബന്ധം സ്ഥിരീകരിയ്ക്കുന്ന തെളിവുകളും അറസ്റ്റുമായി എൻഐഎ. അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയടക്കം രണ്ടുപേരെ എൻഐഎ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദാലി ഇബ്രാഹിമാണ് അറസ്റ്റിലായ മറ്റൊരാൾ. റമീസിൽനിന്നുമാണ് മുഹമ്മദലിയെ കുറിച്ചും, മുഹമ്മദാലി ഇബ്രാഹിമിനെ കുറിച്ചും വിവരം ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
 
റമീസിൽനിന്നും സ്വർണം വാങ്ങി ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിരുന്നു. തിരുവനന്തപുരത്തെയും കോവളത്തെയും ഹോട്ടലുകളിൽ വച്ചായിരുന്നു ഗുഡാലോചനകൾ നടന്നത്. ഇതിലൂടെ ലഭിച്ച പണം ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും എൻഐഎ റിപ്പോർട്ടിൽ പറയുന്നു. ചെന്നൈയിൽ എൻഐഎ കസ്റ്റഡിയിലെടുത്ത സ്വർണവിൽപ്പനക്കാരിൽനിന്നും  തീവ്രവാദബന്ധം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചു.
 
കടത്തിയ സ്വർണം ഇവർ വാങ്ങി ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് വിറ്റിരുന്നത്. നെല്ലൂരിൽനിന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം പോയതായാണ് എൻഐഎയ്ക്ക് വിവരം ലഭിച്ചിരിയ്ക്കുന്നത്. എറണാകുളത്തും മലപ്പുറത്തും ഉൾപ്പടെ ആറിടങ്ങളിൽ നടത്തിയ റെയ്ഡിൽ ഡിജിറ്റൽ വീഡിയോ റെക്കോർഡറുകളും മൊബൈൽ ഫോണുകളും. യാത്രാ രേഖകളും ഉൾപ്പടെ നിരവധി തെളിവുകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments