Webdunia - Bharat's app for daily news and videos

Install App

106 പവന്റെ സ്വര്‍ണ്ണക്കട്ടിയുമായി മുങ്ങിയ ജൂവലറി ജീവനക്കാര്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ശനി, 26 ജൂണ്‍ 2021 (21:03 IST)
തിരുവനന്തപുരം: നൂറ്റിആറു പവന്‍ വരുന്ന സ്വര്‍ണ്ണക്കട്ടി  മിനുക്കു പണികള്‍ ചെയ്യാനായി ഏല്‍പ്പിച്ചതുമായി ഒളിവില്‍ പോയ രണ്ട് ജൂവലറി ജീവനക്കാരെ പോലീസ് പിടികൂടി. പെരുങ്കടവിള മലയിക്കാത്ത പ്ലാങ്കവിള കിഴക്കേത്തട്ട് പുത്തന്‍വീട്ടില്‍ സുരേഷ് (37), പാലക്കാട് ആലത്തൂര്‍ വാനൂര്‍ മുരുക്കുംപള്ളം വീട്ടില്‍ രമേശ് (37) എന്നിവരാണ് പിടിയിലായത്.    
 
കല്ലമ്പലത്തെ ഒരു ജൂവലറിയില്‍ നിന്നാണ് സ്വര്‍ണ്ണക്കട്ടി ഇവരെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇത് ഇവര്‍ ജോലി ചെയ്യുന്ന ജൂവലറിയില്‍ അറിയിക്കാതെ സ്വര്‍ണ്ണം പല ചെറു കട്ടികളാക്കി രഹസ്യമായി സൂക്ഷിച്ചു. പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി പുതുച്ചേരിയിലേക്ക് കടന്നു.
 
സ്വര്‍ണ്ണക്കട്ടയുടെ ഒരു ഭാഗം പുതുച്ചേരിയിലും ഒരു ഭാഗം കോയമ്പത്തൂരിലും വില്‍പ്പന നടത്തി ആര്‍ഭാട ജീവിതവും തുടങ്ങി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പോലീസ് അന്വേഷണം തുടങ്ങി. വര്‍ക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതറിഞ്ഞ ഇവര്‍ പാലക്കാട്ടെത്തി. അപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് സ്വര്‍ണ്ണക്കട്ടിയുടെ പകുതിയോളം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments