Gold Price : ഒറ്റദിവസം കൂടിയത് 2,400 രൂപ, സ്വര്‍ണം പവന്റെ വില 94,360!

ഒന്നരമാസത്തിനിടെ പവന്റെ വിലയില്‍ 16,720 രൂപയുടെ വര്‍ധനവാണുണ്ടായത്.

അഭിറാം മനോഹർ
ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (11:48 IST)
സ്വര്‍ണവിലയില്‍ വീണ്ടും വമ്പന്‍ കുതിപ്പ്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 2,400 രൂപ ഉയര്‍ന്ന് 94,360 രൂപയായി. 91,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 300 രൂപ ഉയര്‍ന്ന് 11,795 രൂപയായി. ഇതോടെ ഒന്നരമാസത്തിനിടെ പവന്റെ വിലയില്‍ 16,720 രൂപയുടെ വര്‍ധനവാണുണ്ടായത്.
 
ദിവസവും റെക്കോര്‍ഡ് ഭേദിച്ചുളള കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടാകുന്നത്. സമീപഭാവിയില്‍ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷത്തിലെത്തുമെന്നും 2026ല്‍ ഇത് 1,25,000 രൂപ വരെ പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ്- ചൈന വ്യാപാര സംഘര്‍ഷം വ്യാപിച്ചതാണ് നിലവിലെ വര്‍ധനവിന്റെ പ്രധാനകാരണം. യുഎസ് റിസര്‍വ് ബാങ്ക് നിരക്ക് കുറയ്ക്കാനുള്ള സാധ്യത കൂടിയതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Narendra Modi: ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാതെ മോദി; പാക് സൈനിക മേധാവിക്ക് ട്രംപിന്റെ പ്രശംസ

മില്‍മ പരസ്യത്തില്‍ ക്ലിഫ് ഹൗസ് പ്രതിഷേധക്കാരന്‍ കുട്ടി; സമ്മതം വാങ്ങാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് കുടുംബം

തടവുകാരുടെ എണ്ണം വര്‍ധിക്കുന്നു; അട്ടക്കുളങ്ങര ജയില്‍ മാറ്റി സ്ഥാപിക്കും, ആലപ്പുഴയില്‍ പുതിയ സബ് ജയില്‍

പടിഞ്ഞാറെ നടയില്‍ നെറ്റിയില്‍ ഡ്രില്ലിങ് മെഷീന്‍ തുളച്ചുകയറി കുഞ്ഞ് മരിച്ചു; പിതാവിന്റെ ആത്മഹത്യാ ശ്രമം പോലീസ് പരാജയപ്പെടുത്തി

Kerala Elections 2026: തുടര്‍ഭരണം വേണം, തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments