Webdunia - Bharat's app for daily news and videos

Install App

വരാൻ പോകുന്നത് കൊടും വരൾച്ച, സ്ത്രീ സുരക്ഷ ഹനിക്കുന്നവർക്ക് മാപ്പില്ല; പൊതുസേവനം ഉറപ്പാക്കാൻ സമഗ്രനിയമം കൊണ്ടുവരുമെന്ന് ഗവർണർ നിയമസഭയിൽ

ഇനി വരുന്നത് കൊടും വരൾ‌ച്ച; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (09:50 IST)
സംസ്ഥാനം നേരിടുന്നത് കൊടും വരൾച്ചയെന്ന് ഗവർണർ പി സദാശിവം നിയമസഭയിൽ. സംസ്ഥാന സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള  നയപ്രഖ്യാപന പ്രസംഗത്തിനിടയിലാണ് കേരളം നേരിടാൻ പോകുന്നത് കൊടും വരൾച്ചയാണെന്ന് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം. നോട്ട്​ അസാധുവാക്കൽ സാധാരനക്കാരെ ബുദ്ധിമുട്ടിലാക്കിയെന്നും സഹകരണമേഖല സ്​തംഭിച്ചുവെന്നും ഗവർണർ പറഞ്ഞു.
 
കേന്ദ്ര സർക്കാർ തിടുക്കപ്പെട്ട് എടുത്ത തീരുമാനം തിരിച്ചടിയായി. സാധാരണക്കാർക്ക് പ്രശ്നമുണ്ടാക്കി. നോട്ട് നിരോധനം നടപ്പിലാക്കിയതു മൂലമുണ്ടായ സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ എത്ര കാലമെടുക്കുമെന്ന് ജനത്തിനറിയണമെന്നും ഗവർണർ പറഞ്ഞു.
 
വലിയ തോതിൽ പ്രവാസികൾ സംസ്ഥാനത്തേക്ക് മടങ്ങുകയാണെന്നും ഗവർണർ വ്യക്തമാക്കി. ഇതു തൊഴിലില്ലായ്മ നിരക്ക് കൂട്ടും, പ്രവാസികൾ കൂട്ടത്തോടെ തിരിച്ചു വരുന്നത് സംസ്ഥാനത്തെ വരുമാനത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
പൊതുസേവനം ഉറപ്പാക്കാൻ സമഗ്രനിയമം കൊണ്ടുവരും. സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നിവ ഉറപ്പാക്കാൻ വ്യവസ്ഥകൾ കൊണ്ടുവരും. 100 സ്കൂളുകളെ രാജ്യാന്തര തലത്തിലെത്തിക്കുന്നതിന് പദ്ധതി നടപ്പിലാക്കും. റബർ കർഷകരുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും. ആരോഗ്യ മേഖലയിൽ എല്ലാവർക്കും ചികിൽസ ഉറപ്പാക്കാൻ ആർദ്രം പദ്ധതി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കും. ക്ലാസ് മുറികൾ ഡിജിറ്റലാക്കും. വിദ്യാഭ്യാസ ആരോഗ്യ മേഖലകളുടെ നിലവാരം ഉയർത്തും. ആറ് മേഖലകളെ ലക്ഷ്യമിട്ട് നവകേരള കർമ പദ്ധതി നടപ്പാക്കും. 4.32 ലക്ഷം വീടുകൾ ഭവനരഹിതർക്ക് നിർമിച്ച് നൽകും. 
തുടങ്ങിയവയായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ
 
അടിസ്ഥാന സൗകര്യ മേഖല വികസിപ്പിക്കും. അഞ്ചു വർഷത്തിനുള്ളിൽ കാർഷിക സ്വയം പര്യാപ്തത നേടും. ദേശീയപാത വികസനം, സ്മാർട്ട് സിറ്റി പദ്ധതികൾ വേഗത്തിലാക്കാൻ നടപടി. കുടിവെള്ള പ്രശ്നം നേരിടാൻ കലക്ടർമാർക്ക് പ്രത്യേക ഫണ്ട്. നീതി ആയോഗിനോടും വിയോജിപ്പ്, പഞ്ചവൽസര പദ്ധതികൾ തുടരും. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പ്രദ്ധീകരിക്കും എന്നിവയും നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന തീരുമാനങ്ങളാണ്. 
 
എല്ലാ താലൂക്കുകളിലും വനിതാ പൊലീസ്​ സ്​റ്റേഷൻ. ലൈംഗിക ആതിക്രമങ്ങളുടെ ഇരകളെ സഹായിക്കാൻ സമഗ്ര നഷ്​ടപരിഹാര നിധി. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പരസ്യപ്പെടുത്തും. സ്​ത്രീ സുരക്ഷക്ക്​ പ്രത്യേക വകുപ്പ്​. സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നിവ ഉറപ്പാക്കാൻ വ്യവസ്​ഥകൾ
പദ്ധതികളിൽ ദുർബല വിഭാഗങ്ങൾക്ക്​ മുൻഗണന. - എന്നിവയും നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത തീരുമാനങ്ങ‌ളാണ്.
 
അതേസമയം, പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. അരിയില്ല, പണമില്ല, പണിയില്ല, വെള്ളമില്ല എന്ന ബാനർ ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. റേഷന്‍ പ്രതിസന്ധി, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവക്കുപുറമെ, ലോ അക്കാദമി പ്രശ്നവും സ്വാശ്രയ പ്രശ്നങ്ങളും രൂക്ഷമായ വരള്‍ച്ചയും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ആയുധമാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല.
 
മാര്‍ച്ച് മൂന്നിനാണ് സര്‍ക്കാറിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം. ധനമന്ത്രി തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിക്കുക. മാര്‍ച്ച് 16 വരെ നീളുന്ന സമ്മേളനം വോട്ട് വോണ്‍ അക്കൗണ്ട് പാസാക്കി പിരിയും. ഏപ്രില്‍ മധ്യത്തോടെ സഭ വീണ്ടും ചേര്‍ന്ന് ബജറ്റ് വകുപ്പുതിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കും. മേയില്‍തന്നെ ബജറ്റ് പൂര്‍ണമായി പാസാക്കി നടപ്പാക്കലിലേക്ക് നീങ്ങാനാണ് തീരുമാനം. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

അടുത്ത ലേഖനം
Show comments