Webdunia - Bharat's app for daily news and videos

Install App

ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരെ അയോഗ്യരാക്കികൊണ്ടുള്ള ഹൈക്കോടതി നടപടി: ഇത് ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന് എംവി ഗോവിന്ദന്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 മെയ് 2024 (12:28 IST)
കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത വിദ്യാര്‍ത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
 
കേരള സര്‍വ്വകലാശാലയില്‍ എല്ലാ മാനദണ്ഡങ്ങളേയും കാറ്റില്‍പ്പറത്തിക്കൊണ്ട് സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികളെ നോമിനേറ്റ് ചെയ്ത ഗവര്‍ണറുടെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ഈ മേഖലയില്‍ മികവുറ്റ വിദ്യാര്‍ത്ഥികളുടെ പാനല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും എല്ലാ കീഴ്വഴക്കങ്ങളേയും ലംഘിച്ചുകൊണ്ട് ഗവര്‍ണര്‍ രാഷ്ട്രീയ താല്‍പര്യത്തോടെ സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്യുകയാണുണ്ടായത്. ഇവര്‍ക്ക് പകരം പുതിയ വിദ്യാര്‍ത്ഥി പ്രതിനിധികളെ നോമിനേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
 
കേരള സര്‍വ്വകലാശാലയിലെ സിന്‍ഡിക്കേറ്റിലേക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നോമിനികളെ അയോഗ്യരാക്കണമെന്ന ഹര്‍ജിയും ഇതോടൊപ്പം ഹൈക്കോടതി കോടതി തള്ളിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ശരിയാണെന്നും, ഗവര്‍ണറുടേത് തെറ്റായ നടപടിയാണെന്നും വ്യക്തമാകുകയാണ് ഇതിലൂടെ കോടതി ചെയ്തിട്ടുള്ളത്. മറ്റ് സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ തെറ്റായ നോമിനേഷനുകളെക്കൂടി ബാധിക്കുന്ന വിധിയാണിത്.
 
സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് സംഘപരിവാര്‍ നടത്തിയ ഇടപെടലുകളാണ് കോടതി വിധിയിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. ഗവര്‍ണറുടെ നടപടിയെ പിന്തുണയ്ക്കുകയും, സര്‍ക്കാരിനെതിരെ നിലപാടെടുക്കുകയും ചെയ്ത യു.ഡി.എഫ് - ബി.ജെ.പി നേതൃത്വത്തിനും, വലതുപക്ഷ മാധ്യമങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദ്ദം ചക്രവാതച്ചുഴിയായി

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും

കോഴിക്കോട് തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരന്‍ മരിച്ചു

അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്ന് ലോറി ഉടമ മനാഫ്

രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

അടുത്ത ലേഖനം
Show comments