Webdunia - Bharat's app for daily news and videos

Install App

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തിന്റെ സുവര്‍ണ കാലഘട്ടം; ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറിയെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍

Webdunia
വെള്ളി, 5 ഫെബ്രുവരി 2016 (09:24 IST)
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. നിയമസഭയില്‍ നയപ്രഖ്യാപനപ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇങ്ങനെ പറഞ്ഞത്. സ്മാര്‍ട് സിറ്റി ആദ്യഘട്ടം ഈ മാസമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചിരുന്നു.
 
കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. കൊച്ചി മെട്രോ, ലൈറ്റ് മേട്രോ എന്നിവ അതിന് ഉദാഹരണങ്ങളാണ്. കൊച്ചി മെട്രോയുടെ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാകുമെന്നും  കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം അമ്പതു ശതമാനം പൂര്‍ത്തിയായെന്നും ഗവര്‍ണര്‍ പറഞ്ഞു.
 
കേരളത്തെ രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. അഞ്ചു വര്‍ഷം കൊണ്ട് ദേശീയ ശരാശരിയേക്കാള്‍ സാമ്പത്തികവളര്‍ച്ച നേടിയ സംസ്ഥാനമാണ് കേരളമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments