Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ബന്ധുവായ പ്രതിക്ക് 17 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍
ചൊവ്വ, 2 മെയ് 2023 (19:17 IST)
തിരുവനന്തപുരം : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കോടതി ബന്ധുവായ യുവാവിന് പതിനേഴു വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അഞ്ചുതെങ്ങ് സ്വദേശി ജോണി എന്ന മുത്തപ്പനെ (39) ആണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ടി.പി.പ്രഭാഷ ലാൽ ശിക്ഷിച്ചത്.

അതിജീവിതയായ കുട്ടി മുത്തപ്പന്റെ മാതൃ സഹോദരീ പുത്രിയുടെ മകളാണ്. പെൺകുട്ടി കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ അതിജീവിതയുടെ മാതാവ്, മാതാവിന്റെ സുഹൃത്ത് എന്നിവരെയും പ്രതി ചേർത്തിരുന്നു എങ്കിലും ഇവർ കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വിട്ടയച്ചു.

അതിജീവിതയുടെ പിതാവിന്റെ മാതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ മൊഴിയിൽ നിന്നാണ് ജോണി എന്ന മുത്തപ്പനാണ് താൻ ഗര്ഭിണിയായതിന് ഉത്തരവാദി എന്ന് കണ്ടെത്തിയത്. കഠിനംകുളം എസ്.ഐ ആയിരുന്ന തൻസീം അബ്ദുൽ സമദ് ആണ് കേസ് അന്വേഷണം നടത്തിയത്. പിന്നീട് കടയ്ക്കാവൂർ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ജി.ബി.മുകേഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments