Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും പീഡനത്തിന് പിടിയില്‍

എ കെ ജെ അയ്യര്‍
ശനി, 24 ഒക്‌ടോബര്‍ 2020 (18:54 IST)
മലപ്പുറം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രതി വീണ്ടും പീഡന കേസില്‍ പ്രതിയായി പോലീസ് പിടിയിലായി. മലപ്പുറം കാളികാവ് ചെങ്കൊടി തൊണ്ടിയില്‍ സുഹൈല്‍ എന്ന ഇരുപത്തൊമ്പതുകാരനാണ് ജാമ്യത്തിലിറങ്ങിയ ഉടന്‍ വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റിലായത്.
 
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെഇപ്പോഴത്തെ കേസ് ഉള്‍പ്പെടെ  മൂന്നു കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചു അറസ്റ്റിലായത്. പന്ത്രണ്ടുകാരിയുടെ മൊഴിയിലാണ് കഴിഞ്ഞ കേസില്‍ സുഹൈല്‍ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങി പതിനഞ്ചു ദിവസങ്ങള്‍ മാത്രമാണ് കഴിഞ്ഞത്. ഇപ്പോള്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്.
 
മൊബൈല്‍ ഫോണും മറ്റും കാണിച്ച് കുട്ടികളെ വശീകരിച്ച് കെണിയിലാക്കുകയാണ് ഇയാളുടെ രീതി. സ്‌കൂള്‍  2019 മാര്‍ച്ചില്‍ വിദ്യാര്‍ത്ഥിനിയെ പ്രേമം നടിച്ച് പീഡിപ്പിച്ചതിനാണ് ഇയാള്‍ ആദ്യം പോലീസ് പിടിയിലായത്. കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പോലീസ് ഇയാളെ വീണ്ടും അറസ്‌റ് ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ

'പ്രിന്‍സ് ആന്റ് ഫാമിലി'യെ പുകഴ്ത്തിയുള്ള അഭിപ്രായം; ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ലെന്ന് ബേബി

Kerala Weather: കലിയടങ്ങാതെ കാലവര്‍ഷം; അടുത്ത അഞ്ച് ദിവസം മഴ 'തുടരും'

P.V.Anvar: കറിവേപ്പിലയുടെ വില പോലും കോണ്‍ഗ്രസ് തന്നില്ല; അന്‍വര്‍ കടുത്ത മാനസിക വിഷമത്തില്‍

പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ശത്രുവായി കാണുന്നത് ചൈനയെയാണെന്ന് യുഎസ് രഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments