Webdunia - Bharat's app for daily news and videos

Install App

ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികൾക്ക് കഠിനതടവും പിഴയും

എ കെ ജെ അയ്യര്‍
ഞായര്‍, 26 ജൂണ്‍ 2022 (18:57 IST)
മലപ്പുറം: പതിനാലുകാരനായ ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികൾക്ക് കോടതി കഠിനതടവും പിഴയും വിധിച്ചു. കൽപകഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.

കേസിലെ ഒന്നാം പ്രതിയായ ഇരിങ്ങാവൂർ മില്ലുംപടി പടിക്കപ്പറമ്പിൽ മുഹമ്മദ് ബഷീർ മാനു (40) വിനു 26 വർഷം കഠിനതടവും 65000 രൂപ പിഴയും വിധിച്ചപ്പോൾ രണ്ടാം പ്രതിയായ ഇരിങ്ങാവൂർ ആശാരിപ്പാറ ചക്കാലയ്ക്കൽ അബ്ദുൾസലാമിന് (46) 21 വർഷത്തെ കഠിന തടവും 55000 രൂപ പിഴയുമാണ് വിധിച്ചത്.

തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി സി.ആർ. ദിനേശ് ആണ് ശിക്ഷ വിധിച്ചത്. 2018 ൽ ആശാരിപ്പാറ വെറ്റില തോട്ടത്തിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്പകഞ്ചേരിയിൽ അന്ന് പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ.എസ്.പ്രിയനായിരുന്നു അന്വേഷണം നടത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

അടുത്ത ലേഖനം
Show comments