Webdunia - Bharat's app for daily news and videos

Install App

ഒന്നരവയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 17 ഡിസം‌ബര്‍ 2021 (20:08 IST)
തിരുവനന്തപുരം: കേവലം ഒന്നര വയസു മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ അലിപുർദാർ ജില്ലാ സ്വദേശി കാച്ചിനി ബംഗ്ളാ സ്കൂളിനടുത്ത് താമസം രാജ്‌നാഥ് ഉരവ (30) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് നേരെ ഇയാൾ അതിക്രമം കാട്ടിയത്. മാതാവിന്റെ പരാതിയിൽ പോക്സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത ഇയാളെ പിടികൂടിയത്. കാര്യവട്ടം കാമ്പസിനടുത്ത് ഒഴിഞ്ഞ പുരയിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഹരി സി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments