Webdunia - Bharat's app for daily news and videos

Install App

മന്ത്രവാദത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 12 ജനുവരി 2021 (17:26 IST)
കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവില്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ പോലീസ് അറസ്‌റ് ചെയ്തു. കൊടുവള്ളി ഒതയോത്ത് എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. ചാത്തന്‍ ബിജു എന്നറിയപ്പെടുന്ന ബിജു.ടി.കെ കൊയിലാണ്ടി സ്വദേശിനിയെയാണ് പീഡിപ്പിച്ചതെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.
 
തെയ്യം വേഷം കെട്ടി ഫലം പറയുന്ന ബിജു വീട്ടമ്മയുമായി പരിചയപ്പെടുകയും തുടര്‍ന്ന് സാമ്പത്തിക പ്രയാസം മാറുന്നതിനായുള്ള പൂജ നടത്തുകയും ചെയ്തു. ഇവരുടെ പരിചയം അടുപ്പത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവും മക്കളും ഉള്ള ഇവര്‍ ഭാര്യയും രണ്ട് മക്കളുമുള്ള ബിജുവിനൊപ്പം പോവുകയും ചെയ്തു. സ്ത്രീയുടെ ഭര്‍ത്താവ് വിദേശത്താണുള്ളത്.
 
ബിജുവിനൊപ്പം പോയ സ്ത്രീയെ ബിജു കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഇവരുടെ കൈവശമുള്ള സ്വര്‍ണ്ണം വില്‍പ്പന നടത്തുകയും ചെയ്തു. ഇയാളുടെ ഉപദ്രവം സഹിക്ക വയ്യാതായതോടെയാണ് സ്ത്രീ വീട്ടുകാരെ വിവരം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments