പീഡനക്കേസ് പ്രതിയായ യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 29 ജൂണ്‍ 2021 (19:15 IST)
കോഴിക്കോട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ നയത്തില്‍ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് സ്വദേശി ദില്‍ഷാദാണ് ആലപ്പുഴ നിന്ന് പോലീസ് പിടിയിലായത്.  
 
പീഡന കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഫോണ്‍ വഴി പരിചയപ്പെട്ട വയനാട് സ്വദേശിയായ കുട്ടിയെ ലോഡ്ജില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന പന്തീരാങ്കാവിലെ വീട്ടില്‍ വച്ചും പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ വച്ചും പീഡിപ്പിച്ചു എന്നാണു കേസ്. പീഡന സംഭവം പരാതി ആയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. പോക്‌സോ ആക്ട് അനുസരിച്ചുള്ള കേസില്‍ ആലപ്പുഴ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
ഇയാള്‍ പന്തീരാങ്കാവ് ബൈപ്പാസില്‍ ഉണ്ടായ വാഹന അപകട കേസിലും പിടികിട്ടാതെ മുങ്ങി നടക്കുകയായിരുന്നു.  നല്ലളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസിലും പന്നിയങ്കര, മെഡിക്കല്‍ കോളേജ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാ കേസുകളിലും ഇയാള്‍ പ്രതിയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments