Webdunia - Bharat's app for daily news and videos

Install App

മൂന്നര വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി നൂറു വർഷത്തെ കഠിനതടവ് വിധിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 12 ഒക്‌ടോബര്‍ 2023 (17:27 IST)
പത്തനംതിട്ട: കേവലം മൂന്നര വയസുമാത്രമുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ കോടതി നൂറു വർഷം കഠിനതടവിനു ശിക്ഷിച്ചു.  പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് കോടതി കഠിനതടവിനും നാലര ലക്ഷം രൂപ പിഴയും വിധിച്ചത്.

അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില് രണ്ടു വർഷം കൂടി അധിക തടവ് അനുഭവിക്കണം. 2021 ഡിസംബർ പതിനെട്ടിനായിരുന്നു സംഭവത്തെ. ഈ കുട്ടിയുടെ സഹോദരിയായ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ ഇപ്പോൾ വിചാരണ നടക്കുകയാണ്. കേസിൽ രണ്ടു പ്രതികളാണുള്ളത് - വിനോദും ഇയാളുടെ ബന്ധുവായ രാജമ്മയും. അഞ്ചു വകുപ്പുകളിലായി ആകെ നൂറുവർഷം ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ ആകെ ഇരുപതു വർഷത്തോടെ ശിക്ഷ തീരും. ജഡ്ജി എ.സമീറാണ് ശിക്ഷ വിധിച്ചത്.

ഗാന്ധിജിയെ കുറിച്ചുള്ള പാഠം പഠിക്കുന്നതിനിടെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ എട്ടുവയസ്സുകാരിയെ മാതാവ് കള്ളം പറയരുത് എന്ന് പറഞ്ഞുകൊടുത്തിരുന്നു. ഇതിന്റെ അനുഭവത്തിൽ കുട്ടി തനിക്കും സഹോദരിക്കും നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം കേസായതും പ്രതികൾ പോലീസ് പിടിയിലായതും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി

അടുത്ത ലേഖനം
Show comments